Sunday, April 12, 2009

ഈണം - പ്രഥമ മലയാള ബ്ലോഗ് സംഗീത ആൽബം (ജൂൺ - 2009)


വാണീജ്യ താല്‍പ്പര്യങ്ങളോ സാമ്പത്തിക ലാഭമോ ഇല്ലാതെയുള്ള “ഫ്രീ മ്യൂസിക്“ എന്ന ആശയം വർഷങ്ങളായി ബ്ലോഗിലെ സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒരു സ്വപ്നമായിരുന്നു.കാലാകാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് മലയാളത്തിന്റേത് മാത്രമായ ഒരു ‘സ്വതന്ത്ര സംഗീത ആൽബ’ത്തിനു രൂപം കൊടുക്കുവാനുള്ള ചിന്തകൾ പലപ്പോഴായി സൗഹൃദ കൂട്ടായ്മളിൽ ഉയർന്നു വന്നിരുന്നു.ആ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്.പല ഭൂഖണ്ഡങ്ങളിലായി പല രാജ്യങ്ങളിൽ ജോലിനോക്കുന്ന,പരസ്പരം നേരിൽ കാണാതെ,ഇന്റർനെറ്റിന്റെ മാത്രം സാദ്ധ്യതകൾ ഉപയോഗിച്ചുകൊണ്ട് ഒത്തുചേർന്ന ഒരു കൂട്ടം സംഗീത പ്രേമികൾ,ഇതാ അങ്ങനെയൊരാൽബം കാഴ്ചവയ്ക്കാനൊരുങ്ങുന്നു.

ഈ വരുന്ന 2009 ജൂണിൽ പ്രസിദ്ധീകരിക്കാമെന്നു പ്രതീക്ഷിക്കപ്പെടുന്ന പത്തു ഗാനങ്ങൾ അടങ്ങിയ ഈ ആൽബം പബ്ലീഷ് ചെയ്യപ്പെടുന്നതോടെ ആദ്യത്തെ മലയാള ബ്ലോഗ് സംഗീത ആൽബം എന്ന ആശയവും ഇവിടെ പൂർണ്ണമാവുന്നു. പൈറസിയുടെ പ്രശ്നങ്ങളില്ലാതെ സ്വതന്ത്രമായി അർക്കും ഡൗൺലോഡ് ചെയ്യാനും ഓഡിയോ സ്ട്രീമിംഗിലൂടെ അവ കേൾക്കാനും അവസരമൊരുങ്ങുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ടിതിന്.

ഗ്രാമീണം,വേദാന്തം,ആർദ്ധശാസ്ത്രീയം,താരാട്ട്,വിഷാദം,ഉത്സവഗാനം,പ്രേമഗാനം,ഭാവഗീതം,കലാലയഗീതം എന്നീ വിഭാഗങ്ങളിലായി ബ്ലോഗിലെ പ്രതിഭാധനരായ എഴുത്തുകാർ രചിച്ച്,ബ്ലോഗുകളിൽ തന്നെ സംഗീതസംവിധാനത്തിൽ കഴിവുതെളിയിച്ചവർ ചിട്ടപ്പെടുത്തി,നാം അറിയുന്ന നമ്മുടെ ബ്ലോഗ് ഗായികാ ഗായകന്മാർ ആലപിക്കുന്ന പത്തു ഗാനങ്ങളുടെ ശേഖരമായ ഈ ആൽബത്തിന്റെ വർക്കുകൾ അണിയറയിൽ പൂർത്തിയാവുന്നു. ഒരോ സംഗീതപ്രേമികളുടേയും നിസ്സീമമായ സഹകരണമുണ്ടെങ്കിൽ ഈ സംരംഭം തുടർന്നുപോകാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

ആൽബത്തിനു പേരു നിർദ്ദേശിച്ച എല്ലാവർക്കും നന്ദി.അകത്തും പുറത്തുമായ കിട്ടിയ നിർദ്ദേശങ്ങളിൽ നിന്ന് “ഈണം“ എന്ന പേരു തിരഞ്ഞെടുത്തിരിക്കുന്നു എന്ന് സഹർഷം അറിയിക്കട്ടെ..നന്ദി..!

ആൽബത്തിന്റെ ലോഗോ മനോഹരമായി രൂപകല്പന ചെയ്ത പ്രിയ സുഹൃത്ത് താഹാനസീറിനു നന്ദി.

സസ്നേഹം
ആൽബം ടീം

22 comments:

ഈണം said...

ഈ വരുന്ന ജൂണിൽ പ്രസിദ്ധീകരിക്കാമെന്നു പ്രതീക്ഷിക്കപ്പെടുന്ന പത്തു ഗാനങ്ങൾ അടങ്ങിയ ഈ ആൽബം പബ്ലീഷ് ചെയ്യപ്പെടുന്നതോടെ ആദ്യത്തെ മലയാള ബ്ലോഗ് സംഗീത ആൽബം എന്ന ആശയവും ഇവിടെ പൂർണ്ണമാവുന്നു.പൈറസിയുടെ പ്രശ്നങ്ങളില്ലാതെ സ്വതന്ത്രമായി അർക്കും ഡൗൺലോഡ് ചെയ്യാനും ഓഡിയോ സ്ട്രീമിംഗിലൂടെ അവ കേൾക്കാനും അവസരമൊരുങ്ങുകയും ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ടിതിന്.

Deepu said...

ആശംസകൾ :)

കൂട്ടുകാരന്‍ | Friend said...

ഹൃദയം നിറഞ്ഞ ആശംസകള്‍

BS Madai said...

ഈ നല്ല ഉദ്യമത്തിനു എല്ലാ ഭാവുകങ്ങളും. ആദ്യ ആല്‍ബം തന്നെ ഒരു മെഗാ ഹിറ്റ് ആകട്ടെ എന്ന് ആശംസിക്കുന്നു.

യാരിദ്‌|~|Yarid said...

ആശംസകൾ, അഭിനന്ദനങ്ങൾ എല്ലാ ഈണം പ്രവർത്തകർക്കും..:)

ശ്രീ said...

ആശംസകള്‍!!!
:)

ശ്രദ്ധേയന്‍ | shradheyan said...

തകര്‍പ്പന്‍ ആശയത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍....

AdamZ said...

Best Wishes to Eenam Blog Team

Best Regards,
Adarsh KR, DUbai

Typist | എഴുത്തുകാരി said...

ആശംസകള്‍.

Unknown said...

വിഷു കൈനീട്ടത്തിനു നന്ദി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Anonymous said...

എല്ലാ ഭാവുകങ്ങളും !

Anonymous said...

How different is this from Blogswara?

Kiranz..!! said...

Dear Anonyji,does we need a difference to accumulate an effort? music stands beyond the language..however if you are keen to know the difference,you would get it from the title itself "the effort is dedicated only for Malayalam songs "

Jayasree Lakshmy Kumar said...

ആശംസകൾ

yousufpa said...

നല്ല സംരംഭം,എല്ലാവിധ ആശംസകളും.

ചന്തിരൂര്‍ said...

സുഹ്രുത്തുക്കളെ ഈ വരുന്നജൂണില്‍ ആദ്യത്തെ ബൂലോക സംഗീതം വലിയൊരു തരംഗമാകട്ടെ
എന്നാശംസിക്കുന്നു
എല്ലാഭാവുകങ്ങളും നേര്ന്നുകൊണ്ടു
ചന്തിരൂര്‍

ഹരിശ്രീ said...

ആശംസകള്‍ !!!

Anonymous said...

Very good effort and wish all the very best..nd awaiting for the album to release

dhanesh said...

നല്ല സം‌രം‌ഭം.... ആശംസകളും പിന്തുണയും....

Anonymous said...

all the best for this wonderfull concept..

All the support from me

ശ്രീഇടമൺ said...

ഈണത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
:)

usha said...

എല്ലാവിധ ഭാവുകങ്ങളൂം നേരുന്നു ഒപ്പം പ്രാർത്ഥനയും...................