Monday, April 13, 2009

ഈണത്തിന്റെ വിഷുക്കൈനീട്ടം.


ഈണം - മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം (ജൂൺ - 2009)

സ്വതന്ത്രമായി ആർക്കും ഇന്റർനെറ്റിലൂടെ പാട്ടുകൾ കേൾക്കാനും ഡൗൺലോഡ് ചെയ്യാനുമായി തയ്യാറാക്കുന്ന മലയാളത്തിന്റെ ആദ്യ സംരംഭം.വിവിധദേശങ്ങളിൽ ജോലിനോക്കുന്ന സംഗീത പ്രേമികളായ മലയാളികളുടെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം.

ഏവരുടേയും പിന്തുണയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ഈണത്തിന്റെ വകയായി ഒരു ചെറിയ വിഷുക്കൈനീട്ടം ഇതാ ഇവിടെ...!

രചന : ജി നിശീകാന്ത്
സംഗീതം : ബഹുവ്രീഹി
ആലാപനം : രാജേഷ് രാമൻ



ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)

ആദ്യമായ് കിട്ടിയ കൈനീട്ടം, ഇന്നും
ഓർമ്മതൻ മുറ്റത്തെ കളിയാട്ടം
ഒരുകണിക്കൊന്നപോൽ പുഞ്ചിരിച്ചവളെന്റെ
ഹൃദയത്തിനേകിയ കൺനീട്ടം, ഞാൻ
ഒരിക്കലും മറക്കാത്ത കൈനീട്ടം

തൊട്ടുവിളിച്ചുണ്ണിക്കണ്ണനേക്കാണിച്ചു
മുത്തശ്ശനേകിയ കൈനീട്ടം
മിഴിയൊപ്പിയമ്മയെൻ കൈക്കുമ്പിളിൽ തന്ന
കണ്ണീരിനുപ്പുള്ള കൈനീട്ടം, എന്റെ
കരളിലെ നൊമ്പരക്കൊടിയേറ്റം

ആണ്ടിലൊരിക്കൽ വരാറുള്ളൊരച്ഛന്റെ
വാൽസല്യ ചുംബനക്കൈനീട്ടം
ആയിരം കഥചൊല്ലിത്തന്ന മുത്തശ്ശിതൻ
വെറ്റിലക്കറയുള്ള കൈനീട്ടം, എല്ലാം
ഓർമ്മയാം കാലത്തിൻ കതിരാട്ടം.

39 comments:

ഈണം said...

ഈണം - മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത ആൽബം...!!

ഈണത്തിന്റെ വകയായി ഒരു വിഷുക്കൈനീട്ടം ഇതാ ഇവിടെ…...!

അഭിലാഷങ്ങള്‍ said...

ഈ വിഷുകൈനീട്ടം ആദ്യമായ് ഞാന്‍ തന്നെ ഇരുകൈകളും നീട്ടി സ്വീകരിക്കട്ടെ...

രാജേഷ് രാമാ... നൈസ്... :)

പിന്നണിയിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

“വിഷു ആശംസകള്‍...“

ഓഫ്: പിന്നെ, “ഈണം” എന്ന പേര് ഇഷ്ടായി ട്ടാ.. :)

ശ്രീ said...

ശരിയ്ക്കും ഒരു വിഷു കൈനീട്ടം തന്നെ. നന്നായിട്ടുണ്ട്. ആശംസകള്‍... :)

ഈണം എന്ന പേരും നന്നായി.

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി.. എല്ലാ ആശംസകളും.. ഒപ്പം വിഷു ആശംസകളും..

മാണിക്യം said...

ഈ വിഷുവിന്
ആദ്യമായ് കിട്ടിയ കൈനീട്ടം.
ഇത്രയും നല്ലൊരു കൈനീട്ടം നല്‍കിയ
ജി നിശീകാന്ത്,ബഹുവ്രീഹി,
രാജേഷ് രാമന്‍ നന്ദി ....
ഈണത്തിന്
“ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!"
സ്നേഹപൂര്‍വ്വം മാണിക്യം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

It is a precious Vishukkaineettam!

thanks...

Haree said...

തുടക്കം നന്നായി.
ഈണമെന്ന പേരും ലോഗോയും ഉദ്ദേശവുമൊക്കെ അഭിനന്ദനീയം. നല്ല നല്ല ഗാനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചുകോണ്ട്...

വിഷു ആശംസകള്‍!--

വാഴക്കോടന്‍ ‍// vazhakodan said...

തുടക്കം ഗംഭീരം! ഈ ഫ്ലോ നിലനിര്‍ത്തണം!
എല്ലാ ആശംസകളും നേരുന്നു.

പാമരന്‍ said...

കൈനീട്ടം കലക്കി. ആലാപനം എടുത്തു പറയേണ്ടിയിരിക്കുന്നു.. ഗംഭീര്‍!

പേരിനും ലോഗോയ്ക്കും കയ്യടി..

എം.എസ്. രാജ്‌ | M S Raj said...

വളരെ നന്നായിരിക്കുന്നു...

വിജയങ്ങളും വിഷു ആശംസകളും നേര്‍ന്നുകൊണ്ട്..

സസ്നേഹം,
എം.എസ്.രാജ്

Ajith Nair said...

ഈ വിഷുവിന്
കിട്ടിയ കൈനീട്ടംവളരെ നന്നായിരിക്കുന്നു...

ആശംസകള്‍... :)

rosh said...

കൈനീട്ടം കലക്കി...പിന്നണിയിലെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..വിഷു ആശംസകള്‍.

ഏറനാടന്‍ said...

ഈ വിഷുദിനത്തില്‍ സംഗീത കൈനീട്ടം മോശമല്ല.
വരികള്‍, ഈണം, ആലാപനം എല്ലാം മെച്ചമായിരിക്കുന്നു

ഇനിയും വരട്ടെ ഉദാത്തമാം ഗാനങ്ങള്‍. ഭാവുകങ്ങള്‍ നേരുന്നു.

Appu Adyakshari said...

വിഷുക്കൈനീട്ടം കാണാന്‍ ഒരു ദിവസം വൈകിപ്പോയി... :-(

എല്ലാവിധ ആശംസകളും നേരുന്നു.

Calvin H said...

നല്ല കൈനീട്ടം :)
പുതിയ സം‌രംഭത്തിന് എല്ലാ ഭാവുകങ്ങളും

ചാർ‌വാകൻ‌ said...

നന്നയിരിക്കുന്നു.
എന്റെതായ ഓര്‍ക്കസ്ട്രേഷന്‍ കൊടുത്തുനോക്കി.ആഡുചെയ്യാനറിയില്ല.
എങ്കില്‍ പോസ്റ്റുചെയ്തേനെ.(അന്ച് ഇന്‍സ്റ്റ്രമെന്റ് വായിക്കാനറിയാമ്)
കൂടുതല്‍ പോരട്ടേ...ചൊറിഞ്ഞു തഴമ്പായടത്ത് വീണ്ടും ചൊറിയല്ലേ..
മാറിമാറിചൊറിയൂ ..എന്നാലല്ലേ...ഡാഷ് വരൂ....

ബൈജു (Baiju) said...

ആദ്യമായിട്ടല്ലെങ്കിലും, വിഷു കഴിഞ്ഞിട്ടാണെങ്കിലും കിട്ടിയ ഈ കൈനീട്ടത്തിനു നന്ദി...

നല്ല വരികള്‍ക്കും, യോജിച്ച ഈണത്തിനും, ഭാവം ഉള്‍ക്കൊണ്ടുള്ള ആലാപനത്തിനും കൊടുകൈ...

Dr. Prasanth Krishna said...

കൊള്ളം ഈ കൈനീട്ടം. രാമന്റെ ആലാപനം നന്നായിട്ടുണ്ട്. ഗായകനും അണിയറ ശില്പികള്‍ക്കും ഹ്യദയം നിറഞ്ഞ ആശംസകള്‍. വൈകിയാണങ്കിലും

മനസ്സില്‍ , ബാല്യത്തിന്റെ, ഗൃഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, കൈനേട്ടത്തിന്റെ നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും, വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദത്തിന്റെ ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍

കെവി said...

കലക്കീട്ട്‌ണ്ട്

K C G said...

aisvaryapuurNamaaya ii vishu kai niittathin~ nandi, nizi, bahu, rajesh.

ശ്രീവല്ലഭന്‍. said...

Congrats to the team. Great work.

G.MANU said...

മനോഹരമായ ഒരു വിഷുക്കൈനീട്ടം..

Typist | എഴുത്തുകാരി said...

ഈണം - പേരിനു തന്നെ ഒരു ഈണം. എന്തായാലും ഈ വിഷുക്കൈനീട്ടം സന്തോഷമായി. പാട്ട്, ശരിക്കും ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു.

krish | കൃഷ് said...

സംഗീതസാന്ദ്രമായ ഈ വിഷുക്കൈനീട്ടം മനോഹരമായിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും.

arun said...

ഈണത്തിന്റെ തുടക്കം നന്നായി!
കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള ഗാനം.
'ആരോ കമിഴ്ത്തി വെച്ച' ഒക്കെ കേള്‍ക്കുമ്പോഴുള്ള ഗൃഹാതുരത്വത്തിന്റെ ആ നീറുന്ന സുഖം കിട്ടുന്നുണ്ട്‌ ഈ പാട്ടിനും.
അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍! രാജേഷിന്റെ ഭാവ തീവ്രമായ ആലാപനത്തിന് ഒരു സ്പെഷ്യല്‍ kudos!
ഈണത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

പൊറാടത്ത് said...

മനോഹരം...
നിശിയും ബഹുവും രജേഷും ചേർന്ന് നൽകിയ ഈ കൈനീട്ടത്തിന് ഒരുപാട്‌ നന്ദി....

ശിശു said...

ഈണത്തെപ്പറ്റി അറിയുവാന്‍ വൈകിപ്പോയി. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
തുടക്കം മനോഹരമാക്കിയ അണിയറശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍..
നല്ല ശ്രമം.
തുടരുക.
ഭാവുകങ്ങളോടെ!

ചിതല്‍ said...

ഗംഭീരം...
ലോഗോ..
ഗാനം
ബ്ലോഗിന്റെ ആശയം
എല്ലാം ഗംഭീരം...

തുടരുക...
ചിലപ്പോള്‍ ഇത് ഈ ബ്ലോഗ് എന്ന ആശയത്തിലെ ഏറ്റവും വലിയ ഒരു കാല്‍ വെപ്പായി മാറുമായിരിക്കും...
കൂടേ നന്ദിയും...

ഈണം said...

ഇത് “നമ്മുടെ” സംരംഭം ആയതിനാൽ ആർക്കും പേരെടുത്ത് നന്ദി പറയുന്നത് ശരിയല്ലെന്നതുകൊണ്ട് അങ്ങനെയൊരു സാഹത്തിന് മുതിരുന്നില്ല…

പിന്തുണയും സഹായവും അറിയിച്ച് പ്രോത്സാഹിപ്പിച്ച് അനുഗ്രഹിച്ചതിൽ ഒത്തിരിയൊത്തിരി സന്തോഷം. ഏവരും കൂടെയുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ജൂണിൽ ആദ്യത്തെ ആൽബം പുറത്തിറക്കാമെന്നു പ്രതീക്ഷിക്കുന്നു. അതിന്റെ ജോലികൾ ഉദ്ദേശിച്ചതിലും നന്നായി പുരോഗമിക്കുന്നു. ഏവരുടേയും പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുംവിധം പരിശ്രമിക്കുന്നതാണ്. ആദ്യ ആൽബത്തിൽ സഹകരിക്കുന്നവരെല്ലാം തന്നെ നിങ്ങളറിയുന്ന, നിങ്ങളെയറിയുന്ന വ്യക്തികൾ തന്നെ. കൂടുതൽ വിവരങ്ങൾക്കായി തുടർന്നുള്ള പോസ്റ്റുകൾ കാണുമല്ലോ….

സസ്നേഹം
ഈണം

ജൂലിയ said...

ഈണംമലയാളത്തിന്
(ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംരംഭങ്ങള്‍ക്കുതന്നെ)
കിട്ടിയ വിഷുക്കൈനീട്ടം തന്നെ.
അതിന്റെ നിറവ് വര്‍ഷം മുഴുവനും ഉണ്ടാകട്ടെ.
പാട്ട് എല്ലാം കൊണ്ടും മനോഹരം.
അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാം ആശംസകള്‍.

ഹരിശ്രീ said...

മനോഹരം....

ഗാനരചയിതാവിനും,സംഗീത സംവിധായകനും, ഗായകനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ !!!

K C G said...
This comment has been removed by the author.
divya / ദിവ്യ said...

വളരെ നല്ല തുടക്കം...വിഷുക്കൈനീട്ടം നന്നായി...നിശി ചേട്ടന്റെ വരികളും, ബഹുസന്ഗീതവും, രാജേഷ് ചേട്ടന്റെ ആലാപനവും പോരെ .........good...all the best for the other songs..

nandakumar said...

നല്ലൊരു കൈനീട്ടം. നന്നായിരിക്കുന്നു

[ nardnahc hsemus ] said...

എല്ലാ വിധ ആശംസകളും നേരുന്നു!!

BILJO ISSAC said...

eeNathinau orayiram AsamsakaL....

thahseen said...

രാജേഷ്‌ രാമന്‍ , കലക്കീട്ട്ണ്ടുട്ടാ...
ഈണത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ !
തഹസീന്‍

ഷൈജു.എ.എച്ച് said...

എല്ലാ വിധ ആശംസകളും നേരുന്നു ഈ നല്ല ഈണത്തിന് ആദ്യമായി...

വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഒരു ഈണം കേള്‍ക്കാന്‍ കഴിഞ്ഞതില്‍..

എന്തിന് പിന്നിലെ എല്ലാ വ്യക്തികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ആശംസകള്‍

wariermaster said...

ഈണം സാര്‍ഥകമാക്കുന്ന ഓരോ ഈണവും നമ്മുടെ ആത്മാവിലേക്ക്‌ ഇറങ്ങി വരുന്നു! എല്ലാ വിജയങ്ങളും