Sunday, August 30, 2009

മലയാളമനോരമയിൽ


ചിത്രത്തിൽ ക്ലിക്കി വലുതാക്കി കാണുക.

ഈണം വിത്ത് ഓണം എന്ന ആൽബത്തിനേപ്പറ്റി മലയാള മനോരമയിൽ എഴുതി കൂടുതൽ ആൾക്കാരിലേക്ക് ഫ്രീ മ്യൂസിക് എന്ന ആശയം എത്തിച്ച സുനീഷിനു നന്ദി. കോപ്പി അയച്ചു തന്ന യാരിദിനും നന്ദി.ഈണത്തിനു കിട്ടിയ ഒരു ഓണസമ്മാനമായി ഇതിനെ കാണുന്നു.

Thursday, August 27, 2009

ഓണം വിത്ത് ഈണം ആല്‍ബം റിലീസ്..!!

പ്രിയരേ..ഈണത്തിന്റെ ഓണപ്പാട്ടുകൾ പുറത്തിറങ്ങി.ഓണം പ്രമേയമാക്കിയ ഒരു കൂട്ടം ലളിതഗാനങ്ങളാണ് ഇത്തവണ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേൾക്കുക.അഭിപ്രായമറിയിക്കുക..!
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഈണത്തിന്റെ ഓണം വിത്ത് ഈണം എന്ന വെബ്ബിലേക്കെത്താം..!

Wednesday, August 19, 2009

ഓണം with ഈണം ..!!

പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!

നിങ്ങളോടൊപ്പം ഈ ഓണം കൊണ്ടാടാൻ ഗാനസദ്യയുമൊരുക്കി “ഈണ”വുമെത്തുകയാണ്. ഞങ്ങളുടെ ആദ്യഗാനോപഹാരം സമ്പൂർണ്ണവിജയമാക്കിമാറ്റിയ, അതിലെ ഗാനങ്ങളെ നെഞ്ചേറ്റിലാളിച്ച, നല്ല നിർദ്ദേശങ്ങളിലൂടെ ഞങ്ങൾക്ക് നേർവഴികാട്ടിയ നല്ലവരായ എല്ലാ സംഗീതാസ്വാദകരോടും “ഈണ”ത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ . വരും സംരംഭങ്ങളിലും നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
“ഓണം with ഈണം” എന്ന മിനി-ആൽബം ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് അവസാന വാരം പുറത്തിറക്കുകയാണ്.നിങ്ങളുടെ ഇഷ്ടഗായകർ ആലപിക്കുന്ന ഈ ഗാനങ്ങളെല്ലാം കേട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..!

ഓണത്തിനു റിലീസ് ചെയ്യുന്ന ഈ ആൽബത്തിലെ പാട്ടുകൾ ..!
മലയാളത്തൊടി നീളേ - രാജേഷ് രാമൻ
ഓണം പൊന്നോണം - നോബിപ്രസാദ്
ആരോ കാതിൽ പാടി- ദിവ്യ മേനോൻ
ശ്രാവണം - തഹ്സീൻ മുഹമ്മദ്.
ഓർമ്മകൾ - ഷൈല രാധാകൃഷ്ണൻ
ആരോ കാതിൽ - പ്രദീപ് ചന്ദ്രകുമാർ

------------------------------------------------------
ഈണം വാർത്തകൾ പത്രങ്ങളിൽ..!

കേരള കൗമുദി -ജൂലൈ 22,2009

ചിത്രങ്ങളിൽ ക്ലിക്കി വലുതാക്കി വായിക്കുക.

ഇന്ത്യൻ എക്സ്പ്രസ് -ജൂലൈ 14,2009

ചിത്രങ്ങളിൽ ക്ലിക്കി വലുതാക്കി വായിക്കുക.

വെബ് ദുനിയ,ജൂലൈ1,2009

ചെറായി മീറ്റിനോടനുബന്ധിച്ചു നടന്ന ഈണത്തിന്റെ സിഡി പ്രകാശനം

ചെറായി മീറ്റിന്റെ റിപ്പോർട്ടിൽ നിന്ന് :- “ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പു ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.“

ഈണത്തിന്റെ വരും കാല സംരംഭങ്ങൾ..!
1.ഈണം ടീം ഒരു ലവ് സോങ്ങ് കൊമേഴ്സ്യൽ ആൽബത്തിനു പിന്നണിയിൽ അണിനിരക്കുന്നു.“ഓർമ്മകൾ“ എന്ന ഈ ആൽബം ജനുവരി 2010ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
2.മലയാളം ബ്ലോഗിൽ നിന്നും 10 കവിതകളുടെ ഒരു കവിതാ ആൽബം.നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

ഈണത്തെ നെഞ്ചിലേറ്റിയവർക്ക് ഒരിക്കൽ കൂടി നന്ദി..!

ചിത്രം :-സജ്ജീവേട്ടൻ.