Wednesday, August 19, 2009

ഓണം with ഈണം ..!!

പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!

നിങ്ങളോടൊപ്പം ഈ ഓണം കൊണ്ടാടാൻ ഗാനസദ്യയുമൊരുക്കി “ഈണ”വുമെത്തുകയാണ്. ഞങ്ങളുടെ ആദ്യഗാനോപഹാരം സമ്പൂർണ്ണവിജയമാക്കിമാറ്റിയ, അതിലെ ഗാനങ്ങളെ നെഞ്ചേറ്റിലാളിച്ച, നല്ല നിർദ്ദേശങ്ങളിലൂടെ ഞങ്ങൾക്ക് നേർവഴികാട്ടിയ നല്ലവരായ എല്ലാ സംഗീതാസ്വാദകരോടും “ഈണ”ത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ . വരും സംരംഭങ്ങളിലും നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
“ഓണം with ഈണം” എന്ന മിനി-ആൽബം ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് അവസാന വാരം പുറത്തിറക്കുകയാണ്.നിങ്ങളുടെ ഇഷ്ടഗായകർ ആലപിക്കുന്ന ഈ ഗാനങ്ങളെല്ലാം കേട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..!

ഓണത്തിനു റിലീസ് ചെയ്യുന്ന ഈ ആൽബത്തിലെ പാട്ടുകൾ ..!
മലയാളത്തൊടി നീളേ - രാജേഷ് രാമൻ
ഓണം പൊന്നോണം - നോബിപ്രസാദ്
ആരോ കാതിൽ പാടി- ദിവ്യ മേനോൻ
ശ്രാവണം - തഹ്സീൻ മുഹമ്മദ്.
ഓർമ്മകൾ - ഷൈല രാധാകൃഷ്ണൻ
ആരോ കാതിൽ - പ്രദീപ് ചന്ദ്രകുമാർ

------------------------------------------------------
ഈണം വാർത്തകൾ പത്രങ്ങളിൽ..!

കേരള കൗമുദി -ജൂലൈ 22,2009

ചിത്രങ്ങളിൽ ക്ലിക്കി വലുതാക്കി വായിക്കുക.

ഇന്ത്യൻ എക്സ്പ്രസ് -ജൂലൈ 14,2009

ചിത്രങ്ങളിൽ ക്ലിക്കി വലുതാക്കി വായിക്കുക.

വെബ് ദുനിയ,ജൂലൈ1,2009

ചെറായി മീറ്റിനോടനുബന്ധിച്ചു നടന്ന ഈണത്തിന്റെ സിഡി പ്രകാശനം

ചെറായി മീറ്റിന്റെ റിപ്പോർട്ടിൽ നിന്ന് :- “ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പു ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.“

ഈണത്തിന്റെ വരും കാല സംരംഭങ്ങൾ..!
1.ഈണം ടീം ഒരു ലവ് സോങ്ങ് കൊമേഴ്സ്യൽ ആൽബത്തിനു പിന്നണിയിൽ അണിനിരക്കുന്നു.“ഓർമ്മകൾ“ എന്ന ഈ ആൽബം ജനുവരി 2010ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
2.മലയാളം ബ്ലോഗിൽ നിന്നും 10 കവിതകളുടെ ഒരു കവിതാ ആൽബം.നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

ഈണത്തെ നെഞ്ചിലേറ്റിയവർക്ക് ഒരിക്കൽ കൂടി നന്ദി..!

ചിത്രം :-സജ്ജീവേട്ടൻ.

16 comments:

ഈണം said...

ഓണം വിത്ത് ഈണം..!!

മീര അനിരുദ്ധൻ said...

അപ്പോൾ ഓണം ഈണം ടീമിന്റെ പാട്ടു കേട്ട് ആഘോഷിക്കാം എന്നു തീർച്ചയായി.ഈണത്തിലെ പാട്ടുകൾ എല്ലാം അതിമനോഹരങ്ങളായിരുന്നു.ഓണപ്പാട്ടുകളും ആ നിലവാരം പുലർത്തും എന്നു പ്രതീക്ഷിക്കുന്നു.ഇതിന്റെ അണിയറശില്പികൾക്ക് എല്ലാ ആശംസകളും

അനിൽ@ബ്ലൊഗ് said...

എല്ലാ വിധ ആശംസകളും.

കലക്കന്‍ പേര്, ഓണം വിത്ത് ഈണം !!!
:)

വാഴക്കോടന്‍ ‍// vazhakodan said...

ഈണത്തോടെ ഒരോണം അല്ലെങ്കില്‍
ഓണം വിത്ത് ഈണം!

കലക്കി!

krish | കൃഷ് said...

ഈണത്തിന്റെ ആദ്യ ആല്‍ബം പോലെ ഇതും ഹിറ്റ് ആകട്ടെ എന്ന് ആശംസിക്കുന്നു.
ഈ ഓണക്കാലത്ത്,
“ഈണ”മില്ലാതെന്ത് ഓണം!

അരുണ്‍ കായംകുളം said...

ആശംസകള്‍

അപ്പു said...

ഈണംവിത് ഓണത്തെ കാത്തിരിക്കുന്നു. കാണം വിറ്റും ഈണം കേൾക്കണം എന്നാണല്ലോ പ്രമാണം! ആശംസകൾ.

ഓ.ടോ. സജ്ജീവേട്ടൻ വരച്ച ചിത്രവും, ഈണത്തിന്റെ സ്വന്തമായ കളർ സ്കീമും വളരെ നന്നായിട്ടുണ്ട്.

സു | Su said...

ആശംസകൾ. അഭിനന്ദനങ്ങൾ. :)

നന്ദകുമാര്‍ said...
This comment has been removed by the author.
നന്ദകുമാര്‍ said...
This comment has been removed by the author.
നന്ദകുമാര്‍ said...

Great!!.. Al the best


(commenting frm i'cafe :) lathu kondaanu abadham pattiyathu, sorry)

Areekkodan | അരീക്കോടന്‍ said...

ആശംസകൾ.

നിരക്ഷരന്‍ said...

ആശംസകള്‍ ...
അഭിനന്ദനങ്ങള്‍ ...

ഈണത്തിന്റെ ഈ വളര്‍ച്ചയില്‍ അതിയായി സന്തോഷിക്കുന്നു .

യൂസുഫ്പ said...

ആശംസകള്‍, ഈണത്തിന്‍റെ സീഡികള്‍ കിട്ടാന്‍ എന്താണ് വഴി ?.

Deepu said...

ഈണത്തിന്റെ സി.ഡി കിട്ടാന്‍ എന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല..

ശ്രീ..jith said...

എല്ലാ വിധ ആശംസകളും.