
മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണം ഇന്റർനെറ്റിന്റെ അതിരുകൾ കടന്ന് നിങ്ങളുടെ കൈകളിലേക്കെത്തുന്നു.ഈ വരുന്ന 26ആം തീയതി ചെറായിയിൽ വച്ച് നടക്കുന്ന ബ്ലോഗ് സുഹൃദ് സംഗമത്തിൽ ഈണത്തിന്റെ സിഡി പ്രകാശനം ചെയ്യുകയാണ്.ഈണത്തിനെ സ്വാഗതം ചെയ്യുന്ന ചെറായി സംഗമത്തിലെ അംഗങ്ങള്‍ക്ക് നന്ദി.
തികച്ചും ഒരു പരീക്ഷണമായിരുന്നതിനാൽ വളരെയധികം അകാംക്ഷയോടെയായിരുന്നു ഈണത്തിന്റെ വെബ്ബ് റിലീസ് നടത്തപ്പെട്ടത്. മൂവായിരത്തിലധികം വ്യത്യസ്ഥരായ ആളുകൾ ഈണത്തിന്റെ വെബ്ബ് സന്ദർശിക്കുകയുണ്ടായി.പത്ത് ദിവസത്തിനുള്ളിൽ ഒന്നേകാൽ ലക്ഷം ഹിറ്റുകളും18 ജിബിയോളം പാട്ടുകൾ ഡൗൺലോഡും ചെയ്യപ്പെട്ട “ഈണം“ എന്ന സംരംഭം കൂടുതൽ പേരിലേക്ക് എത്തിച്ചതിനു ബൂലോഗത്തിനും ഇന്റർനെറ്റ് മലയാളത്തിനുഭിമാനിക്കാം.
അറിയിപ്പ് :- ഈണം എന്ന സംരംഭം തികച്ചും സ്വന്തത്രസംഗീതത്തെ പ്രോത്സാഹിപ്പിക്കുവാനുള്ളതിനാല്‍ ഇതിന്റെ സിഡികള്‍ കൊമേഷ്സ്യല്‍ സാധ്യകള്‍ ഇല്ലാതെയാണു പുറത്തിറക്കുന്നത്.ആര്‍ട്ടിസ്റ്റുകള്‍ക്കും ആവശ്യക്കാര്‍ക്കുമൊഴിച്ച് സിഡികള്‍ പുറത്തിറക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ത്തന്നെ ആവശ്യക്കാര്‍ അറിയിക്കുക.
ഈണത്തിലെ ഗാനങ്ങള്‍
1.കേള്‍ക്കാനിവിടെ ക്ലിക്കുക.
2.ഡൌണ്‍ലോഡാനിവിടെ ക്ലിക്കുക.
കൂടുതല്‍ ചെറായി അറിയിപ്പുകള്‍ ഇവിടെ
എല്ലാവരേയും ചെറായിയില്‍ കാണാമെന്ന പ്രതീക്ഷയോടെ..!
ഈണം..!
ചിത്രം:- നന്ദകുമാർ