
മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണം ഇന്റർനെറ്റിന്റെ അതിരുകൾ കടന്ന് നിങ്ങളുടെ കൈകളിലേക്കെത്തുന്നു.ഈ വരുന്ന 26ആം തീയതി ചെറായിയിൽ വച്ച് നടക്കുന്ന ബ്ലോഗ് സുഹൃദ് സംഗമത്തിൽ ഈണത്തിന്റെ സിഡി പ്രകാശനം ചെയ്യുകയാണ്.ഈണത്തിനെ സ്വാഗതം ചെയ്യുന്ന ചെറായി സംഗമത്തിലെ അംഗങ്ങള്‍ക്ക് നന്ദി.
തികച്ചും ഒരു പരീക്ഷണമായിരുന്നതിനാൽ വളരെയധികം അകാംക്ഷയോടെയായിരുന്നു ഈണത്തിന്റെ വെബ്ബ് റിലീസ് നടത്തപ്പെട്ടത്. മൂവായിരത്തിലധികം വ്യത്യസ്ഥരായ ആളുകൾ ഈണത്തിന്റെ വെബ്ബ് സന്ദർശിക്കുകയുണ്ടായി.പത്ത് ദിവസത്തിനുള്ളിൽ ഒന്നേകാൽ ലക്ഷം ഹിറ്റുകളും18 ജിബിയോളം പാട്ടുകൾ ഡൗൺലോഡും ചെയ്യപ്പെട്ട “ഈണം“ എന്ന സംരംഭം കൂടുതൽ പേരിലേക്ക് എത്തിച്ചതിനു ബൂലോഗത്തിനും ഇന്റർനെറ്റ് മലയാളത്തിനുഭിമാനിക്കാം.
അറിയിപ്പ് :- ഈണം എന്ന സംരംഭം തികച്ചും സ്വന്തത്രസംഗീതത്തെ പ്രോത്സാഹിപ്പിക്കുവാനുള്ളതിനാല് ഇതിന്റെ സിഡികള്‍ കൊമേഷ്സ്യല്‍ സാധ്യകള്‍ ഇല്ലാതെയാണു പുറത്തിറക്കുന്നത്.ആര്‍ട്ടിസ്റ്റുകള്‍ക്കും ആവശ്യക്കാര്ക്കുമൊഴിച്ച് സിഡികള്‍ പുറത്തിറക്കുവാന്‍ നിര്വ്വാഹമില്ലാത്തതിനാല്ത്തന്നെ ആവശ്യക്കാര്‍ അറിയിക്കുക.
ഈണത്തിലെ ഗാനങ്ങള്‍
1.കേള്‍ക്കാനിവിടെ ക്ലിക്കുക.
2.ഡൌണ്ലോഡാനിവിടെ ക്ലിക്കുക.
കൂടുതല്‍ ചെറായി അറിയിപ്പുകള് ഇവിടെ
എല്ലാവരേയും ചെറായിയില്‍ കാണാമെന്ന പ്രതീക്ഷയോടെ..!
ഈണം..!
ചിത്രം:- നന്ദകുമാർ
14 comments:
മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ ഈണം ഇന്റർനെറ്റിന്റെ അതിരുകൾ കടന്ന് നിങ്ങളുടെ കൈകളിലേക്കെത്തുന്നു.ഈ വരുന്ന 26ആം തീയതി ചെറായിയിൽ വച്ച് നടക്കുന്ന ബ്ലോഗ് സുഹൃദ് സംഗമത്തിൽ ഈണത്തിന്റെ സിഡി പ്രകാശനം ചെയ്യുകയാണ്.എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി..!
ചെറായിക്കൂട്ടത്തിലേക്ക് ഈണത്തിന്റെ പ്രതിനിധികൾ വരുന്നതിലുള്ള സന്തോഷവും അഭിമാനവും മറച്ചു വയ്ക്കുന്നില്ല.ഈണത്തിന്റെ സാരഥികൾക്ക് സ്വാഗതം.
ലാഭേഛയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാണുക എന്നതു തന്നെ മനസ്സിനു കുളിര്‍മയാണ്. അതിലേതെങ്കിലുമൊരു ഭാഗത്ത് ഒരു കാണിയായെങ്കിലും പങ്കെടുക്കാന്‍ അവസരം ലഭികുന്നത് എന്റെ ഭാഗ്യമെന്ന് ഞാന്‍ വ്യക്തിപരമായി സ്വയം വിലയിരുത്തുന്നു.
ആശംസകള്‍.
ഞാനും കാത്തിരിക്കുന്നു ഈണത്തിന്റെ അണിയറശില്പികളെ ചെറായിയില്‍ വച്ചു കാണുവാനും പരിചയപ്പെടുവാനും. നന്ദി.
ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍ക്ക് ഭാവുകങ്ങള്‍....
ശബ്ദത്തിലൂടേയും വരികളിലൂടേയും പരിചയപ്പെട്ട മുഖങ്ങളെ ചെറായില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു...
എല്ലാവിധ ആശംസകളും..
അപ്പൊ ചെറായിയില്‍.....
ഈണം, അതിന് കൂടുതല്‍ പ്രോസ്താഹനം ലഭിക്കുവാന്‍ ഈ സംഗമം അവസരമൊരുക്കട്ടെ...ഈണത്തിനു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍, നിങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണ്, മലയാളാം ബ്ലോഗിന്റെ അഭിമാനമാണ് ഈണം..!
ആശംസകള്‍
കുഞ്ഞന്‍ ചേട്ടന് പറഞ്ഞതു പോലെ മലയാളം ബ്ലോഗര്‍മാരുടെ എല്ലാം അഭിമാനമാണ് ‘ഈണം’. ഭാവുകങ്ങള്‍!
this is a really nice initiative... my all hearty wishes..
നല്ലസംരംഭം. എല്ലാവിധ ആശംസകളും നേരുന്നു!
ആശംസകൾ!
സന്തോഷം ഉള്ള കാര്യം .എല്ലാ ഭാവുകങ്ങളും .
Post a Comment