പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!
നിങ്ങളോടൊപ്പം ഈ ഓണം കൊണ്ടാടാൻ ഗാനസദ്യയുമൊരുക്കി “
ഈണ”വുമെത്തുകയാണ്. ഞങ്ങളുടെ ആദ്യഗാനോപഹാരം സമ്പൂർണ്ണവിജയമാക്കിമാറ്റിയ, അതിലെ ഗാനങ്ങളെ നെഞ്ചേറ്റിലാളിച്ച, നല്ല നിർദ്ദേശങ്ങളിലൂടെ ഞങ്ങൾക്ക് നേർവഴികാട്ടിയ നല്ലവരായ എല്ലാ സംഗീതാസ്വാദകരോടും “ഈണ”ത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ . വരും സംരംഭങ്ങളിലും നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
“ഓണം with ഈണം” എന്ന മിനി-ആൽബം ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് അവസാന വാരം പുറത്തിറക്കുകയാണ്.നിങ്ങളുടെ ഇഷ്ടഗായകർ ആലപിക്കുന്ന ഈ ഗാനങ്ങളെല്ലാം കേട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..!
ഓണത്തിനു റിലീസ് ചെയ്യുന്ന ഈ ആൽബത്തിലെ പാട്ടുകൾ ..!
മലയാളത്തൊടി നീളേ - രാജേഷ് രാമൻ
ഓണം പൊന്നോണം - നോബിപ്രസാദ്
ആരോ കാതിൽ പാടി- ദിവ്യ മേനോൻ
ശ്രാവണം - തഹ്സീൻ മുഹമ്മദ്.
ഓർമ്മകൾ - ഷൈല രാധാകൃഷ്ണൻ
ആരോ കാതിൽ - പ്രദീപ് ചന്ദ്രകുമാർ
------------------------------------------------------
ഈണം വാർത്തകൾ പത്രങ്ങളിൽ..!
കേരള കൗമുദി -ജൂലൈ 22,2009
ചിത്രങ്ങളിൽ ക്ലിക്കി വലുതാക്കി വായിക്കുക.
ഇന്ത്യൻ എക്സ്പ്രസ് -ജൂലൈ 14,2009
ചിത്രങ്ങളിൽ ക്ലിക്കി വലുതാക്കി വായിക്കുക.
വെബ് ദുനിയ,ജൂലൈ1,2009
ചെറായി മീറ്റിനോടനുബന്ധിച്ചു നടന്ന ഈണത്തിന്റെ സിഡി പ്രകാശനം

ചെറായി മീറ്റിന്റെ റിപ്പോർട്ടിൽ നിന്ന് :- “ബ്ലോഗിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുരുത്തിരിഞ്ഞ ഈണം സി. ഡി യുടെ ഔപചാരികമായ പ്രകാശനകർമ്മവും, പരിചയപ്പെടുത്തലും നടന്നു. പ്രൌരപ്രമുഖനും, ഈ മീറ്റിന്റെ രക്ഷാധികാരിയും, ലതിച്ചേച്ചിയുടെ ഭർത്താവുമായ ശ്രീ.സുഭാഷേട്ടനു, അപ്പു ; ഈണം സി ഡി യുടെ ആദ്യപ്രിന്റ് സമ്മാനിച്ചുകൊണ്ട് പ്രകാശനം ചെയ്തു.“
ഈണത്തിന്റെ വരും കാല സംരംഭങ്ങൾ..!1.ഈണം ടീം ഒരു ലവ് സോങ്ങ് കൊമേഴ്സ്യൽ ആൽബത്തിനു പിന്നണിയിൽ അണിനിരക്കുന്നു.“ഓർമ്മകൾ“ എന്ന ഈ ആൽബം ജനുവരി 2010ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
2.മലയാളം ബ്ലോഗിൽ നിന്നും 10 കവിതകളുടെ ഒരു കവിതാ ആൽബം.നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
ഈണത്തെ നെഞ്ചിലേറ്റിയവർക്ക് ഒരിക്കൽ കൂടി നന്ദി..!
ചിത്രം :-സജ്ജീവേട്ടൻ.