Tuesday, August 17, 2010

ഓണം വിത്ത് ഈണം 2010 - ആൽബം റിലീസ്

ലോകത്തിന്റെ ഏതുകോണിലായാലും ജാതിമത ഭേദമെന്യേ മലയാളികൾ ആഘോഷിക്കുന്ന ശാന്തിയുടേയും സമത്വത്തിന്റേയും ഉത്സവമായ നമ്മുടെ ഓണത്തിനു തുടക്കമാവുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വേർതിരിവുകൾക്കപ്പുറത്ത് മാനുഷരെല്ലാരും ഒന്നായി രുചിസമൃദ്ധമായ സദ്യവട്ടങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ ശുഭവേളയിൽ കഴിഞ്ഞ വർഷത്തേപ്പോലെ തന്നെ ഈണം നിങ്ങൾക്കായി ഗാനസദ്യയൊരുക്കുകയാണ്. അന്നു നിങ്ങൾ നൽകിയ പ്രചോദനത്തിൽ നിന്നും കൂടുതൽ ആത്മവിശ്വാസമുൾക്കൊണ്ട് പരസ്പരമറിയാതെയും കാണാതെയും ഇന്റർനെറ്റ് എന്ന വെർച്വൽ ലോകത്തിലൂടെ ഒന്നു ചേർന്ന കലാകാരന്മാരുടെ കഴിഞ്ഞ രണ്ടുമാസത്തെ കഠിനപ്രയത്നങ്ങൾ ഒൻപത് ഗാനങ്ങളായി നിങ്ങളുടെ മുന്നിലെത്തുകയാണ്. മുൻ‌കാലങ്ങളിൽ നിങ്ങൾ പകർന്ന സ്നേഹവും നിർദ്ദേശങ്ങളും പിന്തുണയും ഇതിനുമുണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
ഏവർക്കും നന്മനിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ട്
ഈ വർഷത്തെ 9 ഗാനങ്ങൾ പങ്ക് വയ്ക്കുന്നു.
(ഗാനങ്ങൾ കേൾക്കാൻ www.onam.eenam.com സന്ദർശിക്കുക)
Add caption

7 comments:

yousufpa said...

ഓണാശംസകൾ.
ഓണത്തിനൊപ്പം ഈദും വരികയല്ലേ?. എന്തേ മാപ്പിളപ്പാട്ടിലേക്ക് ഒന്ന് തിരിഞ്ഞില്ല.മാപ്പിളപ്പാട്ടിന്റെ പതിവ് ശൈലിയിൽ നിന്ന് വഴിമാറി പരീക്ഷിച്ച് കൂടെ?.

yousufpa said...
This comment has been removed by the author.
Kalavallabhan said...

ആശംസകൾ

Unknown said...

Wow!!! paattukal motham ketappol ente manassil thonniyathu ithanu. Good Lyrics, music, direction, singers and finally the sound mixing. what a professional touch.

Athum ella malayalikalkkum vendi special Onapaattukalude oru sadya.

Ithinte pinnil pravarthicha ellavarkkum ente abhinandanangalum oppam Thiruvonasamsakalum.

Pinne Oru request undu.

Thiruvona kathiroli charthi pookalamunarukayay... ennathinte Karoake upload cheyyumo? Bahrinile thrissur Samskarayude onam paripadikku enikku paadan vendiyanu.

devi said...

വളരെ നന്നായിരികുന്നു ....രചനയും ,പാടിയതും ,അതിന്റെ സംഗീതവും എല്ലാം. ഓര്‍മ്മകള്‍ എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് വളരെ ഇഷ്ടപെട്ടു . ഇത്രയും നല്ല ഗാനങ്ങള്‍ സമ്മാനിച്ചവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ .....

Devi said...

വളരെ നന്നായിരികുന്നു ....രചനയും ,പാടിയതും ,അതിന്റെ സംഗീതവും എല്ലാം. ഓര്‍മ്മകള്‍ എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് വളരെ ഇഷ്ടപെട്ടു . ഇത്രയും നല്ല ഗാനങ്ങള്‍ സമ്മാനിച്ചവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍ .....

wariermaster said...

realy a marvallous attempt, moreover remembered the great ravindranmaster.
thanks a lot