Friday, June 5, 2009

ഈണം -ഗാനങ്ങള്‍ -ഒരു പരിചയം.

പ്രിയരേ..
ഈണത്തിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈണത്തിലെ ഗാനങ്ങളുടെ ആദ്യ ടീസേർസ് സമർപ്പിക്കുന്നു.പാട്ടുകൾ പിന്നണിയിൽ സ്റ്റുഡിയോ ക്വാളിറ്റിയിൽ തയ്യാറാ‍യിക്കൊണ്ടിരിക്കുന്നു.
നാടൻപാട്ട്,ദു:ഖഗാനം,തത്വചിന്ത,ഉത്സവഗാനം,അർദ്ധശാസ്ത്രീയം,ഭാവഗീതം,താരാട്ട്,
യുഗ്മഗാനം,കാമ്പസ് ഗാനം എന്നീ വിവിധ വിഭാഗങ്ങളിൽ തയ്യാറാക്കിയ 9 ഗാനങ്ങളാണ് ഈണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജൂൺ അവസാന വാരം പണികളൊക്കെ പൂർത്തിയാക്കി എല്ലാ ശ്രോതാക്കളിലേക്കും പാട്ടുകൾ എത്തിക്കാം എന്ന പ്രതീക്ഷയിലാണു ഞങ്ങൾ.

ഈണത്തിനു വേണ്ടിയൊരുങ്ങുന്ന പുതിയ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഈണത്തിന്റെ റിലീസിംഗ് തയ്യാറാക്കുന്നതെങ്കിലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ(50രൂപ)ഓഡിയോ സിഡി വേർഷൻ കൂടി ലഭ്യമാക്കണമെന്ന് കരുതുന്നു.താല്പര്യമുള്ളവർ കമന്റിലൂടെയോ eenam2009@gmailഡോട്കോം എന്ന വിലാസത്തിൽ ഒരു മെയിലായോ അറിയിക്കുവാനപേക്ഷ.ഓഡിയോ സിഡി വാങ്ങുന്നവര്‍ക്ക് എമ്പീത്രീ കമ്പ്രഷന്‍ ഫോര്‍മാറ്റിലല്ലാത്ത ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പ് തന്നെ കരസ്ഥമാക്കാവുന്നതാണ്.

ഈണം 2009ലെ ആർട്ടിസ്റ്റുകളെക്കൂടി നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

അഡ്വൈസർ & കൺസൾട്ടന്റ് :- എതിരൻ കതിരവൻ
വെബ്ബ് സഹായം :- കെവിൻ സിജി
ഡിസൈൻ & ലോഗോസ് :- നന്ദകുമാർ & താഹാനസീർ

ഈണത്തിന്റെ 9 ഗാനങ്ങളുടേയും ഒരു ചെറിയ പതിപ്പ് താഴെയുള്ള പ്ലേയർ വഴി ശ്രവ്യമാകുന്നതാണ്. സ്റ്റുഡിയോ റെക്കോര്‍ഡിംഗ് വേളയില്‍ എടുത്ത റഫ് വോക്കല്‍ വേര്‍ഷനുകളാണിത്.ഹെഡ്ഫോണ്‍/ഇയര്‍ ഫോണ്‍ വഴി കേള്‍ക്കാന്‍ താല്പര്യപ്പെടുന്നു.

Dear Friends,

Thanks for your continuous support and encouragement on EENAM 2009 - A Freely Downloadable Malayalam Musical Album , a first of this kind within the Malayalam blogosphere/Internet. EENAM 2009 has 9 Malayalam songs of different genres falling into Folk, Pathos, Philosophical, Festival, Semi Classical, Lullaby, Melody, Duet, Fast campus song categories.

We have made tremendous progress with the studio recordings and orchestration, and as per plan the album will be released by end of June 2009.The album is freely downloadable from Internet. We are also planning to release and distribute an audio CD version for Rs50. Do let us know your interest through blog comments and/or by sending us email at eenam2009@gmail.com.

Presenting the TEASERS for the 9 songs below (Best heard with headphones)! This a compilation of audio clips taken during the recording sessions . Final Vocal recording/editing/mixing is in progress.

Do let us know your valuable comments! Looking forward to your esteemed support!




ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)

ഈണത്തിന്റെ മൂന്നു ലോഗോകൾ താഴെ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ വായനക്കാർക്ക് ഈണത്തിനെ പരിചയപ്പെടുത്തുവാൻ ഇതുപയോഗിക്കുക.ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ബ്ലോഗറിൽ ചേർത്ത് ലിങ്ക് കൊടുക്കുമ്പോൾ ദയവായി www.eenam.com എന്ന് കൊടുക്കുക
















നന്ദി ആൽബം ടീം..!!


ലോഗോ ഡിസൈൻ :- താഹാനസീർ

34 comments:

ഈണം said...

ഈണത്തിലെ ഗാനങ്ങളെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു..!

Unknown said...

എല്ലാ പാട്ടുകാര്ക്കും പിന്നണിയിൽ പ്രവര്ത്തിച്ചവര്ക്കും ആശംസകൾ [:)]

അത്യാവശ്യം നല്ല നിലവാരം ഉണ്ട് റെക്കോര്ഡിംഗിനു.. എല്ലാം മെലോഡിയസ് ആയിപ്പോയോ എന്നൊരു സംശയം [എനിക്കതാ ഇഷ്ടം, എങ്കിലും ബാക്കി ഉള്ളവര്ക്ക് വേണ്ടീ പറഞ്ഞു എന്നേ‌ ഉള്ളൂ ]

പാമരന്‍ said...

oh! super!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹഹഹ ഞാനും എക്സൈറ്റഡ്‌

മയൂര ചോദിച്ചത്‌ ശരിയാ

മയൂര said...

മുള്‍മുനയില്‍ കയറ്റി എപ്പോഴാണിനിയിറക്കുന്നത്!

Calvin H said...

നല്ലതാണെന്ന് ഇന്റ്രോ കേട്ടപ്പോൾ തന്നെ മനസിലായി..

ആ‍ാ‍ശംസകൾ

[ nardnahc hsemus ] said...

അടിച്ചു പൊളിച്ചെടാ മക്കളേ...
തകര്‍ത്തൂ.....
ടീസേര്‍സ് ഇത്രെം ഒന്നും പോരാ...
എന്റെ കോപ്പി ഇപ്ലേ ബൂക്ക് ചെയ്തു....

:)

Appu Adyakshari said...

കിരണ്‍സേ..... :-)

എന്താ പറയുക.....!!! സൂപ്പര്‍ട്ടാ..
ഇതിന്റെ സി.ഡിയ്ക്കായി നോക്കിയിരിക്കുന്നു.

ഓ.ടൊ: ഐഡിയ സ്റ്റാര്‍ സിംഗര്‍ കണ്ടും കേട്ടും ഇപ്പോള്‍ വെള്ളി, സംഗതി ഇതൊക്കെ കാണാപ്പാഠമാ.. അതൊക്കെ കണ്ടാല്‍ കുറ്റം പറയും പറഞ്ഞേക്ക്കാം.

അഗ്രജന്‍ said...

അടിപൊളീ...!!

എനിക്കും വേണം സി.ഡി.


ഓ.ടോ:
അപ്പുവേയ്... വെള്ളി, സംഗതി... ഇവയെ നമ്മളെങ്ങിനെ തിരിച്ചറിയും :)

ഹരിശ്രീ said...

കിരണ്‍സ്,

മനോഹരം ... മനോഹരം...

ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍....

ഹരിശ്രീ said...

കിരണ്‍സ്,

മനോഹരം ... മനോഹരം...

ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍....

Appu Adyakshari said...

ഒരു തിരുത്ത് & മാപ്പ് !!

എന്റെ കമന്റില്‍ ഞാന്‍ സന്തോഷാതിരേകത്താല്‍ “കിരണ്‍സേ....” എന്നു വിളിച്ചുപോയെങ്കിലും ഇതൊരു ടീം എഫര്‍ട്ടാണെന്ന് മനസ്സിലാ‍ക്കുന്നു. ഈ സംരഭത്തിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാ കലാസ്നേഹികള്‍ക്കും പ്രവര്‍ത്തര്‍കര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിലുള്ള അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊള്ളുന്നു.

ഈണം said...

ആർട്ടിസ്റ്റുകളുടെ വിവരം കൂടി ചേർത്തിട്ടുണ്ട് :)

പാര്‍ത്ഥന്‍ said...

ഇത് ബ്ലോഗിന്റെ അനന്ത സാദ്ധ്യതകളിൽ ഒന്നു മാത്രം.
ഈ ഉദ്ദ്യമത്തിന്റെ അമരക്കാർക്കും പിന്നണിയിലുള്ള എല്ലാവർക്കും - അഭിനന്ദനങ്ങൾ!!!!!

krish | കൃഷ് said...

ടീസേര്‍സ് കേട്ടു. മനോഹരമായിട്ടുണ്ട്.
ഇതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

ഹന്‍ല്ലലത്ത് Hanllalath said...

...എല്ലാവര്ക്കും അഭിനന്ദനങ്ങള്‍..

ജിജ സുബ്രഹ്മണ്യൻ said...

ടീസേഴ്സ് കേട്ടു.നന്നായിട്ടുണ്ട്.

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

ഹരീഷ് തൊടുപുഴ said...

എനിക്കും കൂടി ഒരു സി.ഡി. അയച്ചുതരാമോ??


pdhareesh@gmail.com

പുള്ളി said...

വളരെ നന്നായിടുണ്ട്... ആശംസകള്‍!!!

ചന്ദ്രകാന്തം said...

സന്തോഷം..സന്തോഷം..
ആല്‍ബത്തിന്റെ ജനനദിവസം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.
ആശംസകള്‍.!!

-ചാന്ദ്‌നി.

Unknown said...

tracking ...

Narayanan Venkitu said...

Fantastic EENAM team...Great going. Congratulations !!

Looking forward to the full album.

ശ്രീ said...

ആശംസകൾ...

Unknown said...

super...super...mega super.......

Unknown said...

super...super...mega super.......

ഷിജു said...

സമയക്കുറവുകാരണം ഇന്നാ കേള്‍ക്കാന്‍ കഴിഞ്ഞത്. ടീസേഴ്സ് സൂപ്പര്‍...
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.....

Sudhi|I|സുധീ said...

എല്ലാരും കലക്കി... വളരെ നന്നായിരിക്കുന്നു.. ശരിക്കും പ്രൊഫഷണല്‍ ... ഗ്രേറ്റ്‌....
എനിച്ചും വേണം ഒരു സീ ഡി... തരില്ലേ?
അല്ലേല്‍ ഏതേലും സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്താ മതി ;-) ഡൌണ്‍ലോഡ് ചെയ്യാലോ!!! കൊഴപ്പമാവുമോ?

thahseen said...

teasers sound fantastic! can't wait for the release!

മുസാഫിര്‍ said...

കേട്ടിടത്തോളം നല്ല നിലവാരമുണ്ടെ തോന്നി.അണിയറക്കാര്‍ക്കും അമരക്കാര്‍ക്കും ആശംസകള്‍ . ഓണത്തിനു മുന്‍പ് സീഡി ഇറങ്ങുമോ ?

Ερμής said...

the largest indian music library at http://diaforetikimatia.blogspot.com ...

TOTALLY FREEEEEEEEEEE

deepdowne said...

ഗംഭീരമായിരിക്കുന്നു! തീർച്ചയായും professional!

എന്തിനാണിത്‌ ഫ്രീ ഡൗൺലോഡ്‌ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്‌? അങ്ങനെ ചെയ്യല്ലേയെന്നാണെന്റെ അപേക്ഷ. കാരണം നിലവാരം കുറഞ്ഞത്‌ കൊണ്ടാണങ്ങനെ ചെയ്യുന്നത്‌ എന്ന്‌ ആൾക്കാർ തെറ്റിദ്ധരിക്കും. ഈ സംരംഭത്തിന്‌ വേണ്ടത്ര അംഗീകാരം ലഭിക്കാതെയുമിരുന്നേക്കാം. നല്ല മാർക്കറ്റിംഗ്‌ സാദ്ധ്യതയുണ്ടെന്നാണ്‌ തോന്നുന്നത്‌.
ലോഗോ വളരെ നന്നായിരിക്കുന്നു!
ആശംസകൾ!

Anonymous said...

പാട്ടുകള്‍ ഇഷ്ടപ്പെട്ടു. ഒരു സീ ഡീ ബുക്ക്‌ ചെയ്യാന്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്? ആരോട് ആവസ്യപടെണം?

ബഷീർ said...

ആ‍ശംസകൾ

ലോഗോ ഡിസൈനർ താഹാ നസീർ ഇമ്മ്ടെ നാട്ടുകാരനാണല്ലോ.. :) നാട്ടുകാരനായ കൂട്ടുകാരനും അഭിനന്ദനങ്ങൾ