ഇപ്രാവശ്യത്തെ ഓണം ആൽബത്തിന്റെ ചിന്തകൾ തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതാണ്..ആളുകൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകുന്നില്ല. ഇന്റർനെറ്റിൽ സൗജന്യമായി പൈറേറ്റഡ് ആയി ലഭ്യമാവുന്ന എ ആർ റഹ്മാന്റെ പുത്തൻ ആൽബങ്ങൾ വരെ കേൾക്കാൻ ആളുകൾക്ക് സമയം കിട്ടുന്നില്ല.സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ വല്ലാത്ത തിരക്കിലാണ്. അപ്പോഴാണ് ഓണം കീണം എന്നൊക്കെപ്പറഞ്ഞ് ഒരോരുത്തന്മാർ സൗജന്യ സംഗീതം എന്ന ലേബലിൽ ഇറങ്ങുന്നത്. പുത്തൻ ആൽബങ്ങളിലേയും സിനിമകളിലേയും പാട്ടുകൾ ഡൗൺലോഡ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ പറ്റുമ്പോൾ എന്താണിവർ പറയുന്ന സ്വതന്ത്രസംഗീതം ?
എന്തായാലും പത്ത് പാട്ടുകളുമായി ആൽബമിറങ്ങി.ആദ്യത്തെ ദിവസങ്ങളിൽ പ്രതീക്ഷിച്ചത് പോലെയൊക്കെ സംഭവിക്കുന്നുണ്ട്.പലരും കണ്ട ഭാവം നടിച്ച മട്ടില്ല. ഓൺലൈനിൽ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടിനെപ്പറ്റി കൂലങ്കഷമായി ചർച്ച ചെയ്യുന്നവർ പോലും ഇത്തരമൊരു ആൽബം വന്നത് കണ്ട മട്ടില്ല. ആഹ..പ്രവചനം ശരിയായ മട്ടിൽ ഇതിന്റെ അണിയറയിൽ ഇത്തവണ പ്രധാനമായി നിന്നിരുന്ന നിശിയെ തെറി പറഞ്ഞ്, മേലാൽ ഇത്തരമൊരു പരിപാടിക്കിറങ്ങിയേക്കരുത് എന്നൊക്കെയായി പിറ്റേന്നേക്കയക്കാൻ ഒരുഗ്രൻ മെയിലൊക്കെ ഡ്രാഫ്റ്റ് ചെയ്ത് വച്ചു.പിറ്റേന്നെണീറ്റ് നോക്കുമ്പോൾ ഒന്ന് രണ്ട് കമന്റുകളൊക്കെ വന്നിട്ടുണ്ട്..സ്റ്റാറ്റിസ്റ്
മാതൃഭൂമിയും കലാകൗമുദിയും മാധ്യമവും മെട്രോ വാർത്തയും ചന്ദ്രികയുമൊക്കെ അവരുടെ സ്പെഷ്യൽ പതിപ്പുകളിൽ ഒരു ഹാഫ് പേജ് തന്നെ ഈണത്തേപ്പറ്റിയും അതിന്റെ തുടക്കത്തേപ്പറ്റിയുമൊക്കെ എഴുതി.ജീവൻ ടിവിയിലെ വാർത്ത കണ്ട് അനേകം ആളുകൾ പാട്ടുകൾ കേട്ടു.ഓൺലൈൻ മാധ്യമങ്ങളായ മലയാളവും,നാലാമിടവും,ബൂലോകം ഓൺലൈനും നമ്മുടെ ബൂലോകവുമൊക്കെ ഈണത്തെക്കുറിച്ച് എഴുതാൻ സന്മനസ് കാണിച്ചു. എല്ലാ വാർത്തകളുടേയും കോപ്പി ഈ പേജിൽ പ്രസിദ്ധീകരിച്ച് കാണാം. ഈണത്തിനു വേണ്ടിയുള്ള വ്യക്തിപരമായ കുറിപ്പ് - കിരൺ





