Thursday, December 24, 2009

Merry Christmas & Happy New Year



Yesunayakaa...
Lyrics & Music : Nisikanth Cheriyanadan Singer : Rajesh Raman

യേശുനായകാ, ദൈവ
സ്നേഹ ഗായകാ...
നിണമണിയും തിരുവടിതൻ
അൾത്താരമുന്നിൽ
കുമ്പസരിക്കുന്നിതാ..., ദിവ്യ
കുർബാന കൊള്ളുന്നിതാ...

കാലിത്തൊഴുത്തിൽ പിറന്നൂ, ആരും
കാണാത്ത സ്നേഹം നീ തന്നു
ദൈവത്തിൻ കാരുണ്യമായി, കേഴും
മർത്ത്യന്റെ കണ്ണീർ തുടച്ചു
ഗാനങ്ങൾനിൻ പാടുമ്പൊഴെൻ (2)
സ്മരണകളിൽ തിരുജനനം
കതിരണിയും നേരം
നിർവൃതികൊള്ളുന്നിതാ, ആത്മ
ശാന്തിയിൽമുങ്ങുന്നു ഞാൻ...

മാലാഖമാരന്നുപാടീ, നിന്നെ
വാനോളമാരാവിൽ വാഴ്ത്തീ
രാജാവുനീയെന്നു ചൊല്ലീ, ദൈവ
രാജ്യം പോലീഭൂമി മാറീ
തുണയാകുവാൻ കനിയില്ലയോ (2)
തിരുസവിധേ മമപിഴകൾ
ഏൽക്കുന്നുദേവാ
എൻ വിളികേൾക്കണമേ, എന്നെ
നേർ വഴികാട്ടേണമേ...

Sankeerthanam
Lyrics : Nisikanth Cheriyanadan Music : Bahuvreehi Singer : Kiranz


സങ്കീർത്തനം ദേവ സങ്കീർത്തനം
സങ്കീർത്തനം.... ദേവ സങ്കീർത്തനം പാടി വാഴ്ത്തിടാം (2)
മഞ്ഞുപെയ്യുമീ പുണ്യരാത്രിയിൽ ദേവഗാ.നമാ.ലപിച്ചിടാം
സങ്കീർത്തനം.... ദേവ സങ്കീർത്തനം പാടി വാഴ്ത്തിടാം

ശാന്ത രാവിൽ വന്നൂ മാലാഖമാർ കണ്ടൂ ആദിവ്യ രൂപം (2)
പുൽക്കുടിലിൽ പൂത്ത പൊൻ താരമായവൻ ശ്രീയേശു നായകൻ
കാൽ‌വരിക്കുന്നിലെക്കാരുണ്യമായൊരുനാൾ വന്നു പിറന്ന ദിനം
മെറിക്രിസ്മസ് , മെറിക്രിസ്മസ്.. , മെറിക്രിസ്മസ്& ഹാ‍പ്പി ന്യൂയിയർ
മെറിക്രിസ്മസ് , മെറിക്രിസ്മസ്.. വിഷ്യൂ-ഹാപ്പീ ന്യൂ ഇയർ..

കണ്ണുനീർക്കണങ്ങൾ തേൻ‌തുള്ളിയായ് ദുഃഖം പൂനിലാ പ്പാലായ് (2)
ജീവിതമാകുമീകൂരിരുൾവീ.ഥിയിൽ എന്നും നയിക്കേണമേ
നേരുന്നു ഞങ്ങളീ ഭൂമിയിൽ നാഥനേ നന്ദിയോടാശംസകൾ
മെറിക്രിസ്മസ് , മെറിക്രിസ്മസ്.. , മെറിക്രിസ്മസ്& ഹാ‍പ്പി ന്യൂയിയർ
മെറിക്രിസ്മസ് , മെറിക്രിസ്മസ്.. വിഷ്യൂ-ഹാപ്പീ ന്യൂ ഇയർ..

16 comments:

ഈണം said...

Wish you all a Merry Christmas and a Happy New Year

ഏ.ആര്‍. നജീം said...

ആശംസകള്‍ ഒക്കെ മെയിലിലും പോസ്റ്റിലും ഒക്കെ വന്നെങ്കിലും എന്തോ ഒരു കുറവ് ഈ കൃസ്മസ്സിനെ ഇവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു.. അത് മാറിട്ടൊ..

നന്നെന്ന് ഒറ്റവാക്കില്‍ പറയുകയല്ല.. വളരെ മനോഹരം..!

എല്ലാ അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍..!

ഓപ്പം കൃസ്മസ്സ് ആശംസകള്‍

എതിരന്‍ കതിരവന്‍ said...

ഈ സംഗീതത്തിന്റെ ഉൽഘോഷണത്താൽ ബൂലോകം ഉണരട്ടെ. ഈ സ്നേഹവിളംബരം മനസ്സിൽ തേനിറ്റിയ്ക്കട്ടെ.
ഈ പ്രയത്നത്തിനു നമോവാകം.

അഭിലാഷങ്ങള്‍ said...

രണ്ട് ഗാനങ്ങളും മോശമില്ല..

ഇതിന്റെ പിന്നിലും മുന്നിലും സൈഡിലും ഒക്കെ പ്രവര്‍ത്തിച്ച എല്ലാ‍വര്‍ക്കും അഭി-നന്ദനങ്ങളും കൃസ്തുമസ്സ് & പുതുവര്‍ഷ ആശംസകളും.

പറയുമ്പോ എല്ലാം പറയണമല്ലോ, പാടിയിരിക്കുന്നത് എന്തൊക്കെയോ, ഇവിടെ എഴുതിക്കൂട്ടിയിരിക്കുന്നത് എന്തൊകെയോ...! മടിയന്മാര്‍... കുടിയന്മാര്‍... കിളവന്മാര്‍... മരിയാദിക്ക് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ട് നാളെ കൃസ്തുമസ്സ് ആഘോഷിച്ചാ മതി...!

ചില സീ‍രിയസ്സ് ചോദ്യങ്ങള്‍:

കിരണ്‍,

1) “സ്നേഹഗാനമാലപിക്കാം..” എന്നത് ‘ഗാനമാലപിച്ചീടാം’ എന്ന് പാടി. ഇവിടെ കിരണ്‍സ് “സ്നേഹത്തിനെ” മുക്കിയതാണോ? കൃസ്തുമസ്സ് ദിനത്തില്‍ പോലും സ്നേഹത്തിന്റെ വിലയറിയാത്ത കശ്മല്‍!!!

2) “മണ്ണിലെങ്ങും..നീളേ ആഘോഷമായ്.. തേടീ ആ സ്നേഹ ദീപം“ - മൈക്രോസ്കോപ്പ് വച്ച് നോക്കീട്ടും ഇങ്ങനെയൊരു വരി എവിടെയും പാടിക്കണ്ടില്ല. പാട്ടില്‍ കേള്‍ക്കുന്ന “കാല്‍‌വരിക്കുന്നിലെ കാരുണ്യമായവന്‍ ശ്രീയേശുനായകന്‍” എന്ന വരി എവിടെയും എഴുതിയും കണ്ടില്ല. “എന്നും നയിപ്പവനേ“ എന്നത് “എന്നും നയിക്കേണമേ..” എന്ന് പാടിക്കാണുന്നു. എന്തുവാ സംഗതി? ആളെ പറ്റിക്കുകയാണോ?

രാജേഷ് രാമന്റെ പാട്ടില്‍,

1) നിശീ, ഇയാള്‍ എന്താ ശരിക്കും എഴുതിയത് “ശാന്തിയില്‍ മുങ്ങുന്നിതാ..” എന്നോ “ശാന്തിയില്‍ മുങ്ങുന്നു ഞാന്‍” എന്നോ? പാടിയത് ‘മുങ്ങുന്നിതാ‘ എന്നും എഴുതിക്കാണുന്നത് ‘മുങ്ങുന്നു ഞാന്‍’ എന്നുമാണ്. ഏക്ചലി ഒറിജിനല്‍ എന്തുവാ, യഥാര്‍ത്ഥ വരിയെ ആരാ ‘മുക്കിയത്?’ രാജേഷ് രാമനോ, ഇത് എഴുതിച്ചേര്‍ത്ത ആളോ? :)

2) “കരുണാമയാ കനിയില്ലയോ.. തുണയേകുവാന്‍ വരികില്ലയോ” എന്ന വരിയെ ആഗോളമാന്ദ്യം പ്രമാണിച്ചാന്ന് തോന്നുന്നു രണ്ടും കൂടി ക്രോസ് മള്‍ട്ടിപ്ലൈ ചെയ്ത് മിക്സാക്കി കാച്ചിക്കുറുക്കി “തുണയാകുവാൻ കനിയില്ലയോ (2)“ എന്ന് എഴുതിവച്ചിരിക്കുന്നു.

സത്യം പറ, കൃസ്മസ്സ് പ്രമാണിച്ച് ഫുള്‍ വെള്ളത്തിലാണോ എല്ലാരും? ഇങ്ങനെയും ഉണ്ടോ ഒരു അലസമായ പോസ്റ്റിങ്ങ്??!!
ഫുള്‍ തണ്ണിയിലാണേല്‍ ഇവിടെകിടന്ന് ഞാന്‍ ഈ വക ചോദ്യങ്ങള്‍ ചോദിച്ചിട്ട് നോ-യൂസ്.

വേറേ ചോദ്യങ്ങള്‍ ചോദിക്കാം.
പറയൂ...

ചോദ്യം ഒന്ന്:

“നിണമണിയും തിരുവടിതൻ
അൾത്താരമുന്നിൽ
കുമ്പസരിക്കുന്നിതാ..., ദിവ്യ
കുർബാന കൊള്ളുന്നിതാ..”

- ഇവിടെ അള്‍ത്താരമുന്നില്‍ നിന്ന് കുര്‍ബാന കൊള്ളുകയും കുമ്പസരിക്കുകയും ചെയ്യുന്ന ‘ദിവ്യ’യുടെ വയസ്സെത്ര? ആ പെണ്ണ് ഡൈലി കോളേജില്‍ പോകുന്ന ടൈമെത്രേ? ബസ്സേത്??

ചോദ്യം രണ്ട്:

“ശാന്ത രാവിൽ വന്നൂ മാലാഖമാർ
കണ്ടൂ ആ ദിവ്യ രൂപം...”

ഇവിടെ ശാന്ത രാത്രിയില്‍ വന്നു, ഓകെ സമ്മതിച്ചു. ശാന്ത രാവില്‍ വന്നപ്പോള്‍ മാലാഖമാര്‍‍ നേരത്തെ ആള്‍ത്താരയില്‍ കുമ്പസരിക്കുകയയിരുന്ന ദിവ്യയുടെ രൂപം എങ്ങിനെ കണ്ടു? ആ പെണ്ണ് എങ്ങിനെ ഈ നട്ടപ്പാതിരക്ക് ഇവിടെയെത്തി? അതോ ശാന്തയുടെ പള്ളീലിട്ട പേരാണോ ദിവ്യ?

ഇതിന്റെയൊക്കെ ഏന്‍സര്‍ പറഞ്ഞിട്ട് അടുത്ത പെഗ്ഗടിച്ചാല്‍ മതി....

-അഭിലാഷങ്ങള്‍

poor-me/പാവം-ഞാന്‍ said...

Merry X-mas

എതിരന്‍ കതിരവന്‍ said...

അഭിലാഷേ കോപ്പി റൈറ്റ് പ്രശ്നം വരാതിരിയ്ക്കാൻ വരികൾ മാറ്റി പാടിയതായിരിക്കും.

ദിവ്യ അൾത്താരയുടെ മുന്നിൽ കുമ്പസാരിക്കാനിരുന്നത് കണ്ട് (കുമ്പസാരക്കൂടിനു മുൻപിലല്ലല്ലൊ) ചേച്ചി ശാന്തയെ കപ്യാരു വിളിപ്പിച്ചതായിരിക്കണം. ഈ കൊച്ചിനു പള്ളീലെ കാര്യങ്ങളൊന്നും അറിയാമ്മേലല്ലൊ എന്നോർത്ത്. മാലാഖമാർ ഇതു നോട്ട് ചെയ്തിട്ടുണ്ട്. പ്രശ്നമാകുമോ എന്തോ.

പിന്നെ ‘മുങ്ങുന്നിതാ’ ‘മുങ്ങുന്നു ഞാൻ‘ ഒക്കെ ക്ലൂവാ. വെള്ളമാണെന്ന്.

chithrakaran:ചിത്രകാരന്‍ said...

ദുഷ്ടന്മാരായ എല്ലാ നസ്രാണികള്‍ക്കും
ചിത്രകാരന്റെ ക്രിസ്തുമസ് നവവത്സര ആശംസകള്‍ :)

ഈ സ്ഥിരം വഴിപാട് പാട്ടുകളില്‍ നിന്നും എന്നെങ്കിലും
ഒന്നു വഴിമാറി നടന്നുകൂടേ... പാട്ടുകാരെ....???
നിങ്ങളെ കലാകാരന്മാരായി പരിഗണിക്കപ്പെടുന്നതില്‍
ചിത്രകാരനു ലജ്ജ തോന്നുന്നു :)
പ്ലീസ്സ്..... ഒരു പുതുമ.... !!!!

Kiranz..!! said...

ചിത്രാ :- പുതുമ,വ്യത്യസ്ഥത എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോൾ ബോറാകും എന്നു കരുതി പരമ്പരാഗത രീതി ഉപയോഗിച്ചതാ :) സ്റ്റേ ട്യൂണ്ഡ് - വ്യത്യസ്ഥത വരും :)

Appu Adyakshari said...

കൂട്ടരേ... ക്രിസ്തുമസ് ആശംസ്കള്‍.
അഭിലാഷിന്റെ കമന്റുകളോട് യോജിക്കുന്നതോടൊപ്പം എന്റെ അഭിപ്രായങ്ങള്‍കൂടി പറയട്ടെ. (നിങ്ങളുടെ പ്രയത്നങ്ങളെ കുറച്ചു കാണുകയല്ല)

രണ്ടു പാട്ടിലും ക്രിസ്തുമസ്സിന്റേതായ ഒരു ഫീലോ പഞ്ചോ ഒന്നും ഇതുരണ്ടിലും വന്നിട്ടില്ല എന്നു പറയേണ്ടിവരുന്നതില്‍ വിഷമമുണ്ട്. പെട്ടന്നു തട്ടിക്കൂട്ടിയതുപോലെ തോന്നി.

nithinz said...

I loved this set as usual. Great going....

thahseen said...

Dear friends.. keep up the spirit. good work.. Rajesh your voice felt like velvet....

പൊറാടത്ത് said...

രണ്ടും കിടിലൻ സംഭവങ്ങൾ.. എല്ലാ ശില്പിമാർക്കും ‘അഭി‘നന്ദൻസ്

അഭിയുടെ സംശയങ്ങൾ തന്നെ ഞാനും ആവർത്തിച്ച് ബോറാക്കുന്നില്ല. ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് സ്റ്റേജിന്റെ പുറകിൽ എത്തണം. :)

പൊറാടത്ത് said...

പിന്നെ ഒന്നു കൂടി, ആ “മെറി ക്രിസ്ത്മസ്....” എന്നുള്ളത് കോറസ്സാക്കിയിരുന്നെങ്കിൽ ഒന്നൂടി നന്നാവുമായിരുന്നോയെന്നൊരു സംശം.

ബൈജു (Baiju) said...

നിശീകാന്ത്, ബഹുവ്രീഹി, കിരണ്‍, രാജേഷ്, രണ്ടുപാട്ടും ഇഷ്ടമായി...ഈ പരിശ്രമത്തിന്‌ അഭിനന്ദനങ്ങള്‍..............

ഗാനങ്ങൾനിൻ പാടുമ്പൊഴെൻ (2)
എന്ന വരി മാറ്റി "സങ്കീര്‍ത്തനം" എന്നുതുടങ്ങുന്ന വരികള്‍ ചേര്‍ക്കൂ....

ഗീത said...

അഭിലാഷങ്ങള്‍ പറഞ്ഞപോലെ ചില വരികള്‍ മിസ്സിങ്ങ്. ആദ്യപാട്ടിന് സംഗീതം രാജേഷ് രാമന്‍ എന്ന് ഒരിടത്ത്, നിശീകാന്ത് എന്ന് വേറൊരിടത്ത്.
പാട്ടുകള്‍ ഇഷ്ടപ്പെട്ടു. എന്നാലും സങ്കീര്‍ത്തനം... എന്നപാട്ടിന്, അതിലുള്ള മെറി ക്രിസ്തുമസ്സ്.. എന്ന വരികള്‍ പാടാന്‍ തക്കമുള്ള ഈണമല്ല എന്ന് തോന്നുന്നു. ഇത്തിരിക്കൂടി സന്തോഷം സ്ഫുരിക്കുന്ന ഒരു ജില്‍ജില്‍ ട്യൂണ്‍ ആയിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനേ എന്ന് എനിക്കു തോന്നുന്നു.
(എനിക്കു തോന്നിയത് അങ്ങ് പറയുകയാണേ)

Malayalam Songs said...

good