Thursday, September 23, 2010

“ഈണം” - നെറ്റില്‍ നിന്ന് പാട്ടിന്റെ പുതുവെളിച്ചം...

ഈണത്തെക്കുറിച്ചും ഓണം വിത് ഈണം – 2010 ആബത്തെക്കുറിച്ചും മുംബൈ മലയാളി ഡോട് കോമിൽ…


http://mumbaimalayali.com/eenam   വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക


നെറ്റില്‍ നിന്ന് പാട്ടിന്റെ പുതുവെളിച്ചം...

ഒരു ഗാനരചയിതാവ് എഴുതിയ പാട്ടിന് അനുയോജ്യമായ ഈണം ഒരു സംഗീത സംവിധായകന്‍ നല്കുന്നു. പിന്നെ പാട്ടിനു പറ്റിയ ശബ്ദമുള്ള ഗായിക / ഗായകനെക്കൊണ്ട് പാടിക്കുന്നു. ഈ പഴയ ശൈലി ഇപ്പോള്‍ അപൂര്‍വ്വമായി. ഇപ്പോള്‍ മിക്ക ഗാനങ്ങളും സംഗീതസംവിധായകന്‍ ഈണമിട്ട ശേഷമാണ് ഗാനരചയിതാവിന്റെ ജോലി ആരംഭിക്കുന്നത്. പക്ഷേ, പിന്നിടുള്ള പരിപാടിയെല്ലാം ഒന്നുതന്നെ.

എന്നാല്‍, ‘ഈണം‘ എന്ന സംഗീതസ്നേഹികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മ പതിവുവഴക്കങ്ങളൊക്കെ മാറ്റിപ്പണിയുന്നു. ഗാനരചന ലോകത്തിന്റെ ഒരു കോണില്‍നിന്നും സംഗീതസംവിധാനം മറ്റൊരു കോണില്‍ നിന്നും. പാട്ടുകാര്‍ പല രാജ്യങ്ങളില്‍ നിന്ന്. വെബ്ബ് ലോകത്തിന്റെ വലക്കൂടാരത്തില്‍ മലയാളികള്‍ തീര്‍ക്കുന്ന വിസ്മയം.
 

ലോകത്തെമ്പാടും സംഗീതത്തെയും മലയാളത്തെയും സ്നേഹിക്കുന്ന മലയാളികൾ ഇന്നുമുണ്ടെന്ന് ഈണം തെളിയിക്കുന്നു. പരമ്പരാഗതമായ വഴികൾക്കപ്പുറം സംഗീതനിർമ്മാണത്തിന് പുതിയ സാദ്ധ്യതകളുണ്ടെന്നും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് നിർമ്മാണം പൂർത്തിയാക്കി ഈ വർഷം ഓണത്തിനു പുറത്തിറക്കിയ ഗാനങ്ങൾ ഇന്റർനെറ്റിൽ സൌജന്യമായി ആർക്കും ഡൌൺ‌ലോഡ് ചെയ്യാവുന്ന നിലയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പൈറസിയുടെ നൂലാമാലകളില്ലാതെ സംഗീതം ആസ്വാദകരിലെത്തുന്നു, അതും സൌജന്യമായി

                                    തുടർന്നു വായിക്കുക....

3 comments:

ഈണം said...

ഈണത്തെക്കുറിച്ചും ഓണം വിത് ഈണം – 2010 ആൽബത്തെക്കുറിച്ചും മുംബൈ മലയാളി ഡോട് കോമിൽ…

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........

Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തൻ പാട്ടുകാർക്കും,പാടുന്നവർക്കും,പാട്ടിനെ ചിട്ടപ്പെടുത്ത്ന്നവർക്കും,പാട്ടിന്റെ ആരാധകർക്കും ഒരു തട്ടകം...!
നന്നായ്ട്ടുണ്ട്...