
ഇപ്രാവശ്യത്തെ ഓണം ആൽബത്തിന്റെ ചിന്തകൾ തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതാണ്..ആളുകൾ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകുന്നില്ല. ഇന്റർനെറ്റിൽ സൗജന്യമായി പൈറേറ്റഡ് ആയി ലഭ്യമാവുന്ന എ ആർ റഹ്മാന്റെ പുത്തൻ ആൽബങ്ങൾ വരെ കേൾക്കാൻ ആളുകൾക്ക് സമയം കിട്ടുന്നില്ല.സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ വല്ലാത്ത തിരക്കിലാണ്. അപ്പോഴാണ് ഓണം കീണം എന്നൊക്കെപ്പറഞ്ഞ് ഒരോരുത്തന്മാർ സൗജന്യ സംഗീതം എന്ന ലേബലിൽ ഇറങ്ങുന്നത്. പുത്തൻ ആൽബങ്ങളിലേയും സിനിമകളിലേയും പാട്ടുകൾ ഡൗൺലോഡ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ പറ്റുമ്പോൾ എന്താണിവർ പറയുന്ന സ്വതന്ത്രസംഗീതം ?
എന്തായാലും പത്ത് പാട്ടുകളുമായി ആൽബമിറങ്ങി.ആദ്യത്തെ ദിവസങ്ങളിൽ പ്രതീക്ഷിച്ചത് പോലെയൊക്കെ സംഭവിക്കുന്നുണ്ട്.പലരും കണ്ട ഭാവം നടിച്ച മട്ടില്ല. ഓൺലൈനിൽ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടിനെപ്പറ്റി കൂലങ്കഷമായി ചർച്ച ചെയ്യുന്നവർ പോലും ഇത്തരമൊരു ആൽബം വന്നത് കണ്ട മട്ടില്ല. ആഹ..പ്രവചനം ശരിയായ മട്ടിൽ ഇതിന്റെ അണിയറയിൽ ഇത്തവണ പ്രധാനമായി നിന്നിരുന്ന നിശിയെ തെറി പറഞ്ഞ്, മേലാൽ ഇത്തരമൊരു പരിപാടിക്കിറങ്ങിയേക്കരുത് എന്നൊക്കെയായി പിറ്റേന്നേക്കയക്കാൻ ഒരുഗ്രൻ മെയിലൊക്കെ ഡ്രാഫ്റ്റ് ചെയ്ത് വച്ചു.പിറ്റേന്നെണീറ്റ് നോക്കുമ്പോൾ ഒന്ന് രണ്ട് കമന്റുകളൊക്കെ വന്നിട്ടുണ്ട്..സ്റ്റാറ്റിസ്റ്
വക 29 ജിബി . പത്ത് ദിവസം പൂർത്തിയാകുമ്പോൾ ആകെ മൊത്തം ആൽബം ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്തത് 75-80 ജിബി. രണ്ട് ലക്ഷത്തിനടുത്ത് വെബ്ബ് ഹിറ്റുകൾ. ആകെ ആറായിരത്തിൽത്താഴെ ആളുകളിലേക്ക് മാത്രമാണ് ഈ വിവരം ചെന്നെത്തിയിട്ടൂള്ളത്. ആ ഇട്ടാവട്ടത്തിൽക്കിടന്ന് കറങ്ങിയ ഈ ആൽബത്തിന് സ്വപ്നതുല്യമായ ഒരു കണക്കാണത്. ഇതു വരെ സൈറ്റിനു ലഭിച്ചത് 500 ലേറെ കമന്റുകൾ,1100ലേറെ ഫേസ്ബുക്ക് ലൈക്ക് & ഷെയറൂകൾ. ഏറെ പ്രതീക്ഷയർപ്പിച്ച,സുഹൃത്തുക്കൾ ഇതേറ്റെടുക്കുമെന്ന് കരുതിയ ഗൂഗിൾ ബസ്സിലും പ്ലസ്സിലുമൊക്കെയാണ് ഇത്തവണ ഏറ്റവും തണുപ്പൻ പ്രതികരണം കിട്ടിയതെന്ന് പറയാതെ വയ്യ. പത്രമാധ്യമങ്ങളാണ് ഇത്തവണ അദ്ഭുതപ്പെടുത്തിയ വേറൊരു കൂട്ടർ.
മാതൃഭൂമിയും കലാകൗമുദിയും മാധ്യമവും മെട്രോ വാർത്തയും ചന്ദ്രികയുമൊക്കെ അവരുടെ സ്പെഷ്യൽ പതിപ്പുകളിൽ ഒരു ഹാഫ് പേജ് തന്നെ ഈണത്തേപ്പറ്റിയും അതിന്റെ തുടക്കത്തേപ്പറ്റിയുമൊക്കെ എഴുതി.ജീവൻ ടിവിയിലെ വാർത്ത കണ്ട് അനേകം ആളുകൾ പാട്ടുകൾ കേട്ടു.ഓൺലൈൻ മാധ്യമങ്ങളായ മലയാളവും,നാലാമിടവും,ബൂലോകം ഓൺലൈനും നമ്മുടെ ബൂലോകവുമൊക്കെ ഈണത്തെക്കുറിച്ച് എഴുതാൻ സന്മനസ് കാണിച്ചു. എല്ലാ വാർത്തകളുടേയും കോപ്പി ഈ പേജിൽ പ്രസിദ്ധീകരിച്ച് കാണാം.

എഴുതിവന്നത് എങ്ങനെ കൺക്ലൂഡണമെന്ന് പിടികിട്ടുന്നില്ല.അതിനാൽ ഇങ്ങനെ തന്നെ അങ്ങ് പോട്ടെ.:). ഇത്തരമൊരു സംരംഭത്തിനെ ആദ്യമായിക്കണ്ടപ്പോൾത്തന്നെ കൂടെ നിന്നവർക്കും ഇതിനേപ്പറ്റി അറിയാമായിരുന്നിട്ടും ആദ്യം കേൾക്കുന്ന അതിശയത്തോടെ പ്രോത്സാഹിപ്പിച്ചവർക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഒരു കാര്യം മാത്രം പറഞ്ഞ് നിർത്തട്ടെ. ഇതേവരെ ഒരു കുട്ടിക്കളി മോഡലിൽ പരീക്ഷണാടിസ്ഥാനത്തിൽ കണ്ടിരുന്ന ഈണത്തിനെ,ദാനം കിട്ടിയ പശുവിന്റെ പല്ലുകളെണ്ണിത്തുടങ്ങുന്നത് പോലെ,മുഖ്യധാരയിൽ ലക്ഷങ്ങൾ മുടക്കിയുണ്ടാക്കിയെടുത്ത പാട്ടുകളുമായി താരതമ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു പക്ഷേ ഇതിന്റെ പിന്നണിയിൽ നിൽക്കുന്നവർക്ക് ഏറെ സന്തോഷമുണ്ടാക്കുന്നുണ്ട്.കൂടുതൽ ഉത്തരവാദിത്തത്തോടെ നല്ല പാട്ടുകൾ ഉണ്ടാക്കിയെടുക്കാൻ ഈ സംഘം ബാധ്യസ്ഥരാവുകയാണോ എന്ന് തോന്നിപ്പിക്കുന്നവയാണ് ഏറിവരുന്ന ഈ പ്രതികരണങ്ങളെങ്കിലും ശ്രോതാക്കളുടെ ഒരു ചെറിയ സർക്കിളിൽ മാത്രം ഈണം നിന്നു പോവുന്നു എന്നുള്ളതാണ് പ്രധാനം പ്രശ്നം.എങ്കിലും പോരായ്മകളൊക്കെ കഴിവതും പരിഹരിച്ച്, കൊമേഷ്സ്യൽ വിപണിയുടെ കെട്ടുപാടുകളില്ലാതെ,പൈറസിയുടെ പ്രശ്നങ്ങളില്ലാതെ, ആർക്കും സ്വതന്ത്രമായി ഡൗൺലോഡ് ചെയ്തെടുക്കാൻ പാകത്തിന് ഇനിയും ഈണം ആൽബങ്ങൾ പുറത്ത് കൊണ്ടൂവരാനുള്ള ഭാരിച്ച ബാധ്യത തോളിലേറ്റിക്കൊണ്ടാവും ഇത്തവണത്തെ സാംഘാംഗങ്ങൾ മടങ്ങുന്നത്.
ഈ പാട്ടുകളോ,ഇത്തരമൊരു ചിന്തയോ,സംരംഭമോ ഒക്കെ ഇഷ്ടമായതിനാൽ ഇതിനെ ആറായിരത്തിനു പുറത്തേക്ക് എത്തിക്കാൻ സന്മനസ് കാണിക്കുന്ന ഒരോരുത്തർക്കും ഈണം ടീമിന്റെ പേരിൽ നന്ദിയുണ്ട്.നിസ്വാർത്ഥമായി ഇതിലെ ഒരോ ചെറു ചലനത്തിനും അണിചേർന്ന കലാകാരന്മാർക്കും ഇതിനെ ഒരു സ്വകാര്യസ്വത്തായി കണക്കാക്കിയ പ്രിയസ്നേഹിതർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് ഒരാൾക്കായി എഴുതി വച്ചിരുന്ന തെറി ഡിലീറ്റാനായി ഞാനും നൂറേൽ ഓടട്ടെ :)
ഈണത്തിനു വേണ്ടിയുള്ള വ്യക്തിപരമായ കുറിപ്പ് - കിരൺ
11 comments:
ഗ്രേറ്റ് !!!!!!
ഈണം കൂടുതലുയരങ്ങളിലെത്തട്ടെയെന്ന് ആശംസിക്കുന്നു !!!
ആകാശവാണിയോ മറ്റേതെങ്കിലും എഫ്എം ചാനലുകളോ നമ്മുടെ ആൽബത്തിലെ പാട്ടുകൾ സംപ്രേഷണം ചെയ്യുന്നുണ്ടോ?
ഈണത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം. വെറും സ്റ്റാറ്റിസ്റ്റിക്സിൽ കോറിയിടാവുന്നതിലും ഉയരത്തിലാണവരുടെ നേട്ടം.
Excellent comment da kiran.. i really admire you.. i can feel that essense in what ever you write. anyways congratulations to the entire team behind this great venture. i had already posted the comments after hearing all the songs. CONGRATS.. CONGRATS.. CONGRATS..
“ഈണം 2011“ ന്റെ വിജയമാണു സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്നത്. പിന്നണിയിൽ പ്രവർത്തിച്ചവരെയൊക്കെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പത്ത് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിനടുത്ത് സൈറ്റ് ഹിറ്റുകളും, ആറായിരത്തിനടുത്ത് യുനീക്ക് വിസിറ്റേസും, 75-80 GB ഡാറ്റാ ട്രാൻസ്ഫറും! ഈ സ്റ്റാറ്റിസ്റ്റിക്സ് കണ്ടിട്ട് ഞാൻ മനസ്സിലാക്കിയ കാര്യം ‘ഈ ആൽബത്തിനെപറ്റി വിവരം കിട്ടിയവർ എല്ലാ ഗാനങ്ങളും വീണ്ടും വീണ്ടും കേൾക്കുന്നുണ്ട്‘ എന്നാണു.
പിന്നെ എന്റെ അനുഭവം വച്ച് പറയുവാണേൽ, ഈ കാണുന്ന സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നും ഒരു കാര്യവുമില്ല. 10 ദിവസം കൊണ്ടാണേലും ഇതിനേക്കാളൊക്കെ എത്രയോ ഉയരത്തിൽ തന്നെയാണു ഇതിന്റെ റീച്ച്. റിലീസ് ചെയ്തതിനു ശേഷം ആദ്യ 2-3 ദിവസം ഞാൻ onam.eenam.com പേജ് ഓപ്പൺ ആക്കി വെക്കുകയായിരുന്നു. കുഞ്ഞൻ റേഡിയോ വഴി, സൈറ്റിലൂടെ ഗാനങ്ങൾ കേട്ടു. പിന്നെ എല്ലാ സോങ്ങ്സും ഡൗൺലോഡ് ചെയ്തതിനു ശേഷം പാട്ടുകേൾക്കാൻ സൈറ്റിന്റെ ഏരിയയിൽ പോയിട്ടില്ല. :) (കമന്റ് എഴുതാൻ 1-2 തവണ പോയത് ഒഴിച്ചു നിർത്തിയാൽ). കാരണം, പിന്നീട് പ്ലേ ചെയ്തതു മുഴുവൻ എന്റെ PC യിലും, മൊബൈലിലും മറ്റും ആയിരുന്നു. ഒരോ സോങ്ങും എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. പിന്നെ ഗാനങ്ങൾ ഭയങ്കര ഇഷ്ടമായ വകയിൽ ഓഫീസിലും (20), ബന്ധുക്കൾക്കുമായി (14) ഈണം-2011 ന്റെ 34 CD ഞാൻ റൈറ്റ് ചെയ്തു കൊടുത്തു. പറഞ്ഞുവന്നത്, ഫ്രീ ഡൗൺലോഡ് ഓപ്ഷൻ ഉള്ളത് കാരണം സൈറ്റ് ഹിറ്റ്സ് മാത്രം നോക്കുന്നതിൽ കാര്യമില്ല. ഡൗൺലോഡ് ഓപ്ഷനോ, കുഞ്ഞൻ റേഡിയോയോ ഇല്ലായിരുന്നേൽ 10 ദിവസം കൊണ്ട് കിട്ടുന്ന ആകെ പേജ് ഹിറ്റ് 5 ലക്ഷത്തിനു മുകളിൽ പോകുമായിരുന്നു എന്ന് ഉറപ്പാണു.
ചില ഗാനങ്ങൾ എത്ര കേട്ടിട്ടും എനിക്ക് മതിയാകുന്നില്ല. ഇന്നലെ ചില ഗാനങ്ങളുടെ കരോക്കെ ഡൗൺലോഡ് ചെയ്ത് പാടിനോക്കുന്നതു വരെ എത്തി ചില പാട്ടുകളോടുള്ള അടുപ്പം.. :)
ഏതായാലും, ഇനിയും ഒരുപാട് ആളുകളിൽ ഈ സംരഭത്തെ പറ്റിയുള്ള വാർത്ത എത്തിക്കാൻ നമുക്കൊരോരുത്തർക്കും ശ്രമിക്കാം...
“ഈണം” എന്ന ആദ്യ മലയാളം ഓൺലൈൻ ആൽബം, അതിന്റെ ലാഭേച്ഛയില്ലാത്ത ആത്മാർത്ഥതയോടെയുള്ള പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരണം..., ഇവിടെ ഫ്രീയായി കിട്ടുന്ന പല ഗാനങ്ങളും വല്ല സിനിമയിലോ മറ്റോ ആയിരുന്നേൽ അതൊരു ഗ്ലോബൽ ഹിറ്റായി മാറുമായിരുന്നു എന്ന് പലരും പറയുന്നത് കേട്ടു. സത്യമാണത്. പിന്നെ, ഞാൻ ഈ വർഷവും കഴിഞ്ഞ വർഷവും ഓണത്തിനു ഇറങ്ങിയ പല ‘കമേഷ്യൽ ആൽബങ്ങളും‘ കേട്ട എക്സ്പീരിയൻസിൽ പറയുകയാണു, “ഈണം“ ആൽബത്തിൽ ഫ്രീയായി ലഭിക്കുന്ന ഒരോ ഗാനങ്ങളും, ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന കമേഷ്യൽ ആൽബം സോങ്ങുകളെക്കാൾ എത്രയോ മികച്ചതാണു. നോ ഡൗട്ട് എബൗട്ട് ഇറ്റ്....
‘ഈണം’ അതിന്റെ ജൈത്രയാത്ര തുടരാൻ എല്ലാ വിധ ആശംസകളും നേരുന്നു..
-Abhilash
Superb article....
Truly remarkable. Congratulations! Keep up the great work!
Nannayirikkunnu KIRAN
Aru
Great Album...Songs keep coming back to you...great rhythm
വർഷങ്ങൾക്കു ശേഷം ഇവിടെ കണ്ടതിൽ സന്തോഷം നിഷികാന
Post a Comment